ഒഴുകുന്ന ഡാറ്റ സെന്റര്‍; പദ്ധതിയുമായി ഗൂഗിൾ

ഗൂഗിള്‍ അതീവ രഹസ്യമായി സമുദ്രത്തില്‍ ഒഴുകുന്ന ഡാറ്റ സെന്റര്‍ നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നാലു നിലകളുടെ പൊക്കമുള്ള സംവിധാനം അനവധി കാര്‍ഗോ കണ്ടൈനര്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സംവിധാനത്തിനു ചുറ്റം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമീപ വാസികള്‍ക്ക് ഇതൊരു രഹസ്യ പദ്ധതിയാണെന്നു മാത്രമേ അറിയൂ.

സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിലെ കൃത്രിമ ദ്വീപായ ട്രഷര്‍ ഐലന്‍ഡിന്റെ സമീപത്താണ് സംവിധാനം ഒരുക്കുന്നത്. 250 അടി നീളവും 72 അടി വീതിയും 16 അടി പൊക്കവുമുണ്ട് ഇതിന്. ഡാറ്റാ സെന്ററിന്റെ പകര്‍പ്പവകാശം 2009ല്‍ തന്നെ അനുവദിച്ചിട്ടുണ്ട്. പേറ്റന്റ് സ്വന്തമാക്കിയ ജിമ്മി ക്ലിഡാറസ്, ഡേവിഡ് സ്റ്റിവര്‍, വില്യം ഹാംബര്‍ഗന്‍ എന്നിവര്‍ ഇപ്പോള്‍ ഗൂഗിളിലെ ജീവനക്കാരാണ്.
ഡാറ്റ സെന്ററിന്റെ പ്രവര്‍ത്തനത്തിനു വേണ്ട ഊര്‍ജ്ജം സൂര്യപ്രകാശത്തില്‍ നിന്നോ തിരമാലയില്‍ നിന്നോ സംഭരിക്കാം. ഉള്‍ക്കടലിലായതിനാല്‍ സുനാമി ഭൂമി കുലുക്കം മുതലായ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും ഒഴിവാകും. സര്‍വര്‍ തണുപ്പിക്കാനും കടലിലെ തണുപ്പുള്ള കാലാവസ്ഥയാണ് നല്ലത്.

Facebook Comments