കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പുതിയ യന്ത്രം

പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇനി മൃതദേഹങ്ങള്‍ കീറിമുറിക്കേണ്ട. ടച്ച് സ്‌ക്രീനിലൂടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാവുന്ന ഡിജിറ്റല്‍ പോസ്റ്റ്‌മോര്‍ട്ടം എക്‌സാമിനേഷന്‍ ഫെസിലിറ്റി ബ്രിട്ടണില്‍ പ്രാവര്‍ത്തികമായി.

mri-scannerമൃതദേഹം കീറി പരിശോധിക്കുമ്പേള്‍ ബന്ധുക്കള്‍ക്കുണ്ടാകുന്ന മനപ്രയാസം ഇല്ലാതാക്കാനാണ് പുതിയ സാങ്കേതിക വിദ്യ ആവിഷ്‌കരിച്ചത്. അത്യാധുനിക ത്രീഡി ഡിജിറ്റല്‍ ഇമേജിംഗ് സോഫ്ട്‌വെയറാണ് പോസ്റ്റ്‌മോര്‍ട്ടം യന്ത്രത്തിലുള്ളത്. ഇത് എംആര്‍ഐ സ്‌കാനറുമായി ഘടിപ്പിച്ചാണ് മൃതദേഹം സൂക്ഷ്മമായി പരിശോധിക്കുന്നത്.

ശരീരം കീറിമുറിക്കാതെ തന്നെ കോശങ്ങളും അവയവഭാഗങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിക്കാനും പുതിയ സാങ്കേതിക വിദ്യയിലൂടെ ഡോക്ടര്‍മാര്‍ക്കാവും.

മലേഷ്യന്‍ കമ്പനിയായ ഐജെനെയാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്നത്. യന്ത്രമുപയോഗിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് 1000 പൗണ്ട് ( ഒരു ലക്ഷം രൂപ) ആണ് ചെലവ്.

Facebook Comments