നെസ്ലെ വീണ്ടും കുരുക്കില്‍, പാസ്തയിലും ഈയത്തിന്റെ അളവ് കൂടുതല്‍

നെസ്ലെയുടെ മാഗി നൂഡില്‍സിന് പിന്നാലെ പാസ്തയിലും ഈയത്തിന്റെ അംശം കൂടുതലാണെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പാസ്തയില്‍ അനുവദനീയമായതിലും കൂടുതല്‍ ഈയത്തിന്റെ അളവ് കണ്ടെത്തിയത്. നെസ്ലെ ഉത്പന്ന വിതരണക്കാരായ സ്രിജി ട്രേഡേഴ്‌സില്‍ നിന്ന് ജൂണ്‍ പത്തിന് ശേഖരിച്ച സാമ്പിളാണ് ലഖ്‌നൗവിലെ നാഷണല്‍ ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ പരിശേധനയ്ക്ക് അയച്ചത്. പുറത്തുവന്ന പരിശോധനാഫലത്തില്‍ അനുവദനീയമായ 2.5 പിപിഎമ്മിനും (പാര്‍ട്‌സ് പെര്‍ മില്യണ്‍) മുകളില്‍ 6 പിപിഎമ്മാണ് ഈയത്തിന്റെ അളവ് കണ്ടെത്തിയത്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അരവിന്ദ് യാദവ് പറഞ്ഞു.

Facebook Comments