മഹീന്ദ്ര എക്‌സ്.യു.വി 500 ഓട്ടോമാറ്റിക് വിപണിയില്‍

xuvമഹീന്ദ്രയുടെ എസ്‌.യു.വിയായ എക്‌സ്.യു.വി 500ന്റെ ഓട്ടോമാറ്റിക്‌ മോഡല്‍ വിപണിയിലെത്തി. മൂന്ന വേരിയന്റുകളില്‍ എത്തുന്ന എക്‌സ്.യു.വിക്ക്‌ 15.74 ലക്ഷം രൂപ മുതല്‍ 17.64 ലക്ഷം രൂപവരെയാണ്‌ കൊച്ചിയിലെ എക്‌സ് ഷോറൂം വില. അടുത്തമാസം അഞ്ചിന്‌ വാഹനം വിപണിയില്‍ എത്തും.
ജപ്പാനിലെ ഐഎസിന്‍ കമ്പനി നിര്‍മിക്കുന്ന ആറ്‌ സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനാണ്‌ എക്‌സ്.യു.വി 500ല്‍ ഉപയോഗിച്ചിരിക്കുന്നത്‌. ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനില്‍ എത്തിയെങ്കിലും എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല.
2.2 ലിറ്റര്‍ എഞ്ചിന്‌ 3750 ആര്‍.പി.എമ്മില്‍ 140 ബി.എച്ച്‌.പി കരുത്തും 1600-2800 ആര്‍.പി.എമ്മില്‍ 330 എന്‍.എം ടോര്‍ക്കുമുണ്ട്‌. ഹ്യുണ്ടായി ക്രെറ്റയോടാണ്‌ എക്‌.യു.വി 500 മത്സരിക്കുന്നത്‌.

Facebook Comments