യുവവ്യവസായിയെ തട്ടിക്കൊണ്ട് ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഉപാധികളോടെ ജാമ്യം അനുവദിച്ചു

യുവവ്യവസായിയെ തട്ടിക്കൊണ്ട് ഭീഷണിപ്പെടുത്തിയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ സക്കീര്‍ ഹുസൈന്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പാലാരിവട്ടം സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, ആഴ്ചയില്‍ രണ്ട് ദിവസം പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് ഉപാധികള്‍.

കഴിഞ്ഞ മാസം 17 നാണ് സക്കീര്‍ ഹുസൈന്‍ സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെ കീഴടങ്ങിയത്.

Facebook Comments