റഷ്യയുടെ വിമാനം വെടിവെച്ച് വീഴ്ത്തിയതില്‍ ദുഖമുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് റഷ്യന്‍ സൈനിക വിമാനം വെടിവെച്ച് വീഴ്‌ത്തേണ്ടി വന്നതില്‍ ദുഖമുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇത്തരമൊരു സംഭവം ഉണ്ടാകരുതായിരുന്നുവെന്നും ഭാവിയില്‍ അവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഉര്‍ദുഗാന്‍ പറഞ്ഞു. അതേ സമയം തുര്‍ക്കി സൈന്യത്തിന്റെ നടപടിയെ ഉര്‍ദുഗാന്‍ ന്യായീകരിച്ചു. സിറിയയിലെ റഷ്യയുടെ ഇടപെടലുകളെ വിമര്‍ശിച്ചതിന് ശേഷമാണ് സംഭവത്തില്‍ ഉര്‍ദുഗാന്‍ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്.

Facebook Comments