വില നിയന്ത്രണ നിയമം: ഹോട്ടലുകള്‍ സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാന സര്‍ക്കാര്‍ ഹോട്ടലുകളില്‍ വില നിയന്ത്രണ നിയമം കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കടകളടച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി ഹാജി പത്രസമ്മേളനത്തില്‍ പറഞ്ഞു. മറ്റ് സഹോദര സംഘടനകളുമായി കൂടിയാലോചിച്ച ശേഷം പണിമുടക്ക് തീയതി പ്രഖ്യാപിക്കും. ഹോട്ടല്‍ വ്യവസായത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. ഇതിനെ ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനും ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു.

Facebook Comments