സുധീരന്‍ തറ രാഷ്ട്രീയ നേതാവെന്ന് വെള്ളാപ്പള്ളി

സമത്വമുന്നേറ്റയാത്രയെ ക്വട്ടേഷൻ യാത്രയെന്ന് പരിഹസിച്ച വി. എം സുധീരന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. സുധീരന്‍റേത് തറ വർത്തമാനമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു ഐക്യം തകർക്കാൻ ചില മാരീചന്മാർ ഇറങ്ങിയിട്ടുണ്ട്. ജനമുന്നേറ്റം മനസിലാക്കാത്ത വിവരദോഷികളാണിവർ. ഇവരെ സൂക്ഷിക്കണം- വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിൽ സമത്വ മുന്നേറ്റ യാത്രയ്ക്കു നൽകിയ സ്വീകരണത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

Facebook Comments