പാസ്സ്‌വേര്‍ഡ്‌ സുരക്ഷിതമാക്കാനുള്ള 10 വഴികള്‍

കമ്പ്യൂട്ടറില്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം പാസ്സ്‌വേര്‍ഡ്‌ വേണം, ഓരോ വെബ്‌ സൈറ്റിനും വേണ്ട പാസ്സ്‌വേര്‍ഡ്‌ മിക്കവാറും ഓര്‍ക്കാന്‍ എളുപ്പമുള്ള ഒന്ന് തന്നെ ആയിരിക്കുകയും ചെയ്യും. എന്നാല്‍ പാസ്സ്‌വേര്‍ഡ്‌ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് അവയില്‍ ചിലത് ;

  1. അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ യോജിപ്പിച്ച് ഒരു പാസ്സ്‌വേര്‍ഡ്‌  ഉണ്ടാക്കുക, ഉദാഹരണത്തിന്  emiZhi എന്നത്  e^MizhI യുടെ അത്ര സുരക്ഷിതമല്ല.
  2. ഏതെങ്കിലും വാക്യതിന്റെയോ  മഹദ് വചനങ്ങളുടെയോ ആദ്യ അക്ഷരം ഉപയോഗിക്കുക. ഉദാ Purity, patience, and perseverance are the three essentials to success എന്നതിനെ 3paTTetS(0+ എന്ന് ചുരുക്കാം.
  3. എളുപ്പം ഓര്‍ത്തുവെക്കാന്‍ കീ ബോര്‍ഡിലെ അടുത്തടുത്തുള്ള ചിഹ്നങ്ങളോ അക്കങ്ങളോ ഉപയോഗിക്കാം, ഉദാ: 0123456789 ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ സുരക്ഷിതമാണ് ~!@#$%^&*() എന്ന് ഉപയോഗിക്കുന്നത്.
  4. ഒറ്റ വാക്ക് ഉപയോഗിക്കുന്നതിനു പകരം രണ്ടോ മൂന്നോ വാക്കുകള്‍ ഉപയോഗിക്കാം. ഉദാ : aluva!MATHIKKARI
  5. പല വെബ്‌സൈറ്റുകള്‍ക്ക് ഒരേ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുന്ന ശീലം മാറ്റി വ്യത്യസ്ഥ പാസ്‌വോര്‍ഡുകള്‍ ഉപയോഗിക്കുക.
  6. ഇടയ്ക്കിടെ പാസ്സ്‌വേര്‍ഡ്‌ മാറ്റുക.
  7. നിങ്ങള്‍ക്ക് ഓര്‍ക്കാന്‍ എളുപ്പവും മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റാത്തതും ആയവ ഉപയോഗിക്ക ശ്രദ്ധിക്കുക, ഉദാ: 1stPriceWinner, 1&oneOnlyPassword
  8. പാസ്സ്‌വേര്‍ഡിന്റെ നീളം ചുരുങ്ങിയത്  12 എങ്കിലും ആക്കുക.
  9. നിങ്ങളുടെ പേരോ സുഹൃത്തുക്കളുടെ പേരോ ഉപയോഗിക്കാതിരിക്കുക.
  10. പാസ്സ്‌വേര്‍ഡ്‌ ഉണ്ടാക്കാന്‍ എതെങ്കിലും ഒരു ടൂള്‍ ഉപയോഗിക്കുക. ചില ഓണ്‍ലൈന്‍ ടൂളുകള്‍ ഇതാ… Pass Creator, Password Boy, Vint.ca
Facebook Comments