7000 എംഎഎച്ച് ബാറ്ററിയുമായി ജിയോണിയുടെ ഫോണ്‍ വരുന്നു

7000 എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ഒരു ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ജിയോണി കമ്പനിയാണ് ഇത്ര ഭീമന്‍ ബാറ്ററിയുള്ള ഫോണ്‍ വിപണിയിലെത്തിക്കുന്നത്. അടുത്ത വര്‍ഷം ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

‘എം2017’ ( M2017 ) എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന ഫോണിന്റെ അധികം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബാറ്ററി ശേഷി 7000 എംഎഎച്ച് ആയിരിക്കും എന്നതു കൂടാതെ, ഒക്ടാ-കോര്‍ 1.96 ജിഎച്ച്‌സെഡ് പ്രൊസസര്‍ കരുത്തു പകരുന്ന ഫോണിന് 6 ജിബി റാമും 128 ജിബി സ്‌റ്റോറേജും ഉണ്ടായിരിക്കും എന്നാണ് പുറത്തുവന്നിട്ടുള്ള മറ്റൊരു വിവരം.

ഭീമന്‍ ബാറ്ററിയുടെ സാന്നിധ്യം ഫോണിന്റെ ഭാരത്തില്‍ പ്രതിഫലിക്കും. 230 ഗ്രാം ആണ് ഫോണിന്റെ ഭാരമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 5.7 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പിന്‍ഭാഗത്ത് 12 എംപി, 13എംപി ഡ്യുവല്‍ ക്യാമറയും, 8 എംപിയുടെ ഫ്രണ്ട് ക്യാമറയും ഉണ്ടാകും.