വായുമലിനീകരണം; ചൈനയില്‍ സ്‌കൂളുകളും വ്യവസായ ശാലകളും അടച്ചു

വായുമലിനീകരണത്തെ തുടര്‍ന്ന ബീജിങ്ങില്‍ ‘റെഡ് അലേര്‍ട്ട്’ പുറപ്പെടുവിച്ചു. അന്തരീക്ഷത്തില്‍ ശക്തമായ പുകനിറഞ്ഞതോടെയാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് രാജ്യത്ത നഗരമേഖലയിലെ സ്‌കൂളുകളും ഫാക്ടറികളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി. വാഹന ഗതാഗതത്തിനും ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ടില്‍ നിന്നാണ് ഇപ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലിനീകരണം ഗുരുതരമാകുമ്പോഴാണ് ചൈനയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുക. ഇതാദ്യമായാണ് ബീജിങില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിമുതല്‍ വ്യാഴാഴ്ച്ച രാത്രി 12 മണിവരെയാണ് റെഡ് അലേര്‍ട്ട് നിലനില്‍ക്കുക.

ഇതോടെ കിന്റര്‍ ഗാര്‍ഡനുകളിലേയും സ്‌കൂളുകളിലേയും ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മ്മാണ പ്രവൃത്തികള്‍ക്കും നിരോധനമുണ്ട്. ചില വ്യവസായ ശാലകളോടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി നഗരത്തിലെ അന്തരീക്ഷത്തില്‍ ശക്തമായ പുക നിറഞ്ഞിരിക്കുകയാണ്.

Facebook Comments