ചരിത്ര ടെസ്റ്റില്‍ ഓസീസിന് ജയം

ചരിത്രത്തിലെ പ്രഥമ ഡേനൈറ്റ് ടെസ്റ്റ് വിജയിച്ച് ഓസ്‌ട്രേലിയ ചരിത്രം കുറിച്ചു. ന്യൂസിലണ്ടിനെ മൂന്ന് വിക്കറ്റിനു തകര്‍ത്താണ് പ്രഥമ ഡേ-നൈറ്റ് ടെസ്റ്റും ഒപ്പം മൂന്ന് ടെസ്റ്റുളള പരമ്പരയും (2-0) സ്വന്തമാക്കിയത്.

മൂന്നാംദിനം അഞ്ചിന് 116 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ന്യൂസീലന്‍ഡ് 208 റണ്‍സിന് എല്ലാവരും പുറത്തായി. 187 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഷോണ്‍ മാര്‍ഷ്(49), ഡേവിഡ് വാര്‍ണര്‍(35), വോഗ്‌സ്(28) എന്നിവരുടെ ഇന്നിങ്‌സ് ഓസീസിന്റ ചരിത്ര നേട്ടത്തില്‍ പ്രധാനമായി.

രണ്ട് ഇന്നിങ്‌സിലുമായി ഒന്‍പത് വിക്കറ്റ് നേടിയ ജോഷ് ഹെയ്ല്‍സല്‍വുഡാണ് കളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ മൂന്നു വിക്കറ്റെടുത്ത ഹെയ്‌സല്‍വുഡ് രണ്ടാം ഇന്നിങ്‌സില്‍ ആറ് കിവീസ് ബാറ്റ്‌സ്മാന്‍മാരെ പവലിയനിലെത്തിച്ചു. മൂന്നു ടെസ്റ്റിലുമായി 592 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ പരമ്പരയിലെ താരമായി.

Facebook Comments