ഇന്‍റര്‍നെറ്റ് ബാങ്കിങ്ങിന് ഭീഷണിയായി പുതിയ വൈറസ് (Ramnit)

ഇന്ത്യന്‍ സൈബര്‍ ലോകത്തെ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് പുതിയ വെല്ലുവിളി ഉയര്‍ത്തി വൈറസ്. ഈ വൈറസ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് അക്കൗണ്ട് വിവരങ്ങള്‍ പാസ്‌വേര്‍ഡ് എന്നിവ വൈറസ് ചോര്‍ത്തിയെടുക്കും. ‘Win32/Ramnit’ വൈറസാണ് ബാങ്കിന്റെ ഡേറ്റാ ബേസില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തുന്നത്.

ആന്റി വൈറസ് സോഫ്റ്റവെയറുകള്‍ക്ക് പിടികൊടുക്കാത്ത ഈ വൈറസ് അപകടകാരിയായി ഇന്ത്യയില്‍ ഉടനീളം പരക്കുന്നുണ്ടെന്നാണ് സൈബര്‍ സെല്‍ നല്‍കുന്ന വിവരം.

ഇമെയിലിലും മറ്റും എത്തുന്ന മെയിലുകളില്‍ കാണുന്ന അറ്റാച്ച്‌മെന്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും വിശ്വസീനയമല്ലാത്ത വെബ്‌സൈറ്റുകളിലുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും സൈബര്‍ സെല്‍ നിഷ്‌കര്‍ഷിക്കുന്നു.

em

Facebook Comments