ബിറ്റ് കോയിന്‍ ഇന്ത്യയില്‍ പ്രചാരം നേടുന്നു

ഡിജിറ്റല്‍ നാണയമായ ബിറ്റ് കോയിന്‍ ഇന്ത്യയില്‍ പ്രചാരം നേടുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ബിറ്റ് കോയിന്‍ ഇടപാട് നടത്തുന്നവരുടെ എണ്ണം കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ രൂപയിലുള്ള ബിറ്റ് കോയിന്‍ ഇടപാടുകള്‍ പ്രതിദിനം 50 ആയി ഉയര്‍ന്നതായാണ് ഇതില്‍ ഇടപാടുകള്‍ നടത്തുന്ന പോര്‍ട്ടലുകള്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം പോര്‍ട്ടല്‍ വഴി 70 ഇടപാടുകള്‍ നടന്നതായി കന്പനി വൃത്തങ്ങള്‍ അവകാശപ്പെടുന്നു.

bit coinഐ ടി രംഗത്തെ തൊഴിലാളികളാണ് ബിറ്റ് കോയിന്‍ ഇടപാടുകളില്‍ മുന്നില്‍. ഇടപാടുകളില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നതിനാല്‍ ഇതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബാംഗ്ളൂരിലാണ് ഇടപാടുകള്‍ കൂടുതല്‍ നടക്കുന്നത്. ചെന്നൈ, ഹൈദരാബാദ് നഗരങ്ങള്‍ തൊട്ടു പിന്നിലും. ബാംഗ്ളൂരില്‍മാത്രം ഏദേശം 1000 പേര്‍ ബിറ്റ്‌കോയിന്‍ ഇടപാടു നടത്തുന്നുണ്ട്.

ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടത്തുന്നവരുടെ പ്രത്യേക ഗ്രൂപ്പ് തന്നെ ബാംഗ്ളൂരില്‍ ഉണ്ട്. കഴിഞ്ഞവര്‍ഷം ഒരു ബിറ്റ് കോയിന് 10 ഡോളര്‍ മൂല്യംഉണ്ടായിരുന്നത് ഇപ്പോള്‍ 1000 ഡോളര്‍ വരെ എത്തി. എന്നാല്‍ വിലയില്‍ പ്രകടമായ കയറ്റിറക്കം ഓരോ ദിവസവും ഉണ്ടാകുന്നുണ്ട്. ഇതുമൂലം ഇടപാടുകള്‍ കരുതലോടെ വേണമെന്നും ഇക്കൂട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബിറ്റ്‌കോയിന്‍ ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ 14 ന് ബാംഗ്ളൂരില്‍ ആഗോള കോണ്‍ഫറന്‍സ് നടത്തുന്നുണ്ട്.അതേസമയം, ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ ചൈന കേന്ദ്ര ബാങ്ക് വിലക്കി.

ബാങ്കുകളെയും ഇടപാടുകള്‍ നടത്തുന്ന മറ്റു സംവിധാനങ്ങളെയും ഇത്തരം ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നു കേന്ദ്ര ബാങ്ക് വിലക്കിയിട്ടുണ്ട്. ഒരു കറന്‍സി എന്ന നിലയില്‍ ഇതിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കേന്ദ്ര ബാങ്ക്. എന്നാല്‍ വ്യക്തികള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടത്താം.

ചൈനയിലെ പ്രമുഖ എക്സ്‌ചേഞ്ചായ ബിടിസി ചൈനയില്‍ കഴിഞ്ഞ മാസം 20 ലക്ഷം ബിറ്റ് കോയിന്‍ ഇടപാടുകള്‍ നടന്നു.ഫ്രഞ്ച് കേന്ദ്ര ബാങ്ക് ബിറ്റ് കോയിന്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത ഇടപാടുകള്‍ നടത്തിയതിന് യുഎസ് എഫ്ബിഎെ 36 ലക്ഷം ഡോളറിന്‍റെ 26,000 ബിറ്റ് കോയിന്‍ പിടിചെ്ചടുത്തിരുന്നു.

Facebook Comments