കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാമെന്ന് ബി.ജെ.പി

തെക്കന്‍ കേരളത്തില്‍ മാണി ഗ്രൂപ്പുമായി സഹകരിക്കാമെന്ന് ബി.ജെ.പി. കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ വ്യക്തമാക്കി. ഒരു വ്യക്തി അഴിമതി ചെയ്തതുകൊണ്ട് പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസ്സമില്ലെന്നും മുരളീധരന്‍ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതികള്‍ ഉണ്ടാക്കാന്‍ പാര്‍ട്ടികളുമായി സഹകരിക്കും.

സി.പി.ഐ.എം ലീഗ് കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളുമായിട്ടായിരിക്കും സഹകരണമെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ജില്ലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേരളാ കോണ്‍ഗ്രസുമായി സഹകരിച്ച് ഭരണത്തില്‍ വരാന്‍ കഴിയും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇത്തരത്തില്‍ സഖ്യത്തിന് സാധ്യത കാണുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

Facebook Comments