കള്ളപ്പണം പുറത്തേക്ക് ഒഴുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാമത്

കള്ളപ്പണം പുറത്തേക്ക് ഒഴുകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. 2004 നുശേഷം പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കൊഴുകിയത് 51 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ (3.41 ലക്ഷം കോടിരൂപ) വീതം. അമേരിക്ക ആസ്ഥാനമായ ഗവേഷണ സ്ഥാപനം ഗ്ലോബല്‍ ഫിനാല്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജി.എഫ്.ഐ) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണുള്ളത് 139 ബില്ല്യണ്‍ യു.എസ് ഡോളര്‍. രണ്ടാം സ്ഥാനത്തുള്ള റഷ്യയില്‍ നിന്ന് പ്രതിവര്‍ഷം 104 ബില്ല്യണ്‍ ഡോളറാണ് കള്ളപ്പണമായി പുറത്തേക്കൊഴുകുന്നത്. മൂന്നാം സ്ഥാനത്ത് മെകസിക്കോയാണ് 52.8 ബില്ല്യണ്‍ ഡോളര്‍.

നികുതി വെട്ടിപ്പ്, അഴിമതി തുടങ്ങിയ നിയമവിരുദ്ധ നടപടികളില്‍കൂടി സമാഹരിക്കുന്നതാണ് വിദേശരാജ്യങ്ങളില്‍ നിക്ഷേപിക്കാനായി കടത്തുന്ന കള്ളപ്പണം എന്നാണ് വിലയിരുത്തപ്പെടുന്നത്. 2004 – 2014 വരെയുള്ള 10 വര്‍ഷംകൊണ്ട് ഇന്ത്യയില്‍ നിന്ന് കപ്പല്‍ കയറിയത് 510 ബില്ല്യണ്‍ ഡോളറാണെന്ന് ജി.എഫ്.ഐ ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

indian currency

Facebook Comments