നിങ്ങളുടെ മൊബൈല്‍ ഫോണിനെ റിമോട്ട് കണ്ട്രോള്‍ ആക്കി മാറ്റുന്നത് എങ്ങനെ ?

സ്മാര്‍ട്ട്‌ ഫോണ്‍ കൊണ്ട് നമുക്ക് പല കാര്യങ്ങളും ഇന്ന് ചെയ്യാന്‍ കഴിയും. കമ്പ്യൂട്ടറിനെ മൊബൈല്‍ ഫോണ്‍ കൊണ്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? അതിനുള്ള വഴിയാണ് ഇനി പറയുന്നത്.

അനവധി സോഫ്ട്വെയറുകള്‍ ഇതേ ആവശ്യത്തിനു വേണ്ടി ലഭ്യമാണ്. മൌസും കീബോര്‍ഡും ഉപയോഗിച്ച് ചെയ്യുന്ന അതെ കാര്യങ്ങള്‍ നമുക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ചെയ്യാന്‍ കഴിയും. വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍, വിനാംപ് , ഐട്യൂണ്‍സ്, പവര്‍ പോയിന്റ്‌ എന്നീ സോഫ്ട്വെയറുകള്‍ നിഷ്പ്രയാസം ഈ സോഫ്ട്വെയറുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും.

ഇനി ഈ സോഫ്ട്വെയര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം, വെക്ടിര്‍ വൈഫൈ എന്ന സോഫ്ട്വെയര്‍ ആണ് ഞാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ പ്രത്യേകത ആന്‍ഡ്രോയിഡ് , ബ്ലാക്ക്ബെറി തുടങ്ങി മിക്ക പ്ലട്ഫോര്‍മിലും പ്രവര്‍ത്തിക്കും എന്നതാണ്. ബ്ലൂടൂത്തോ വൈഫൈയോ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. നിങ്ങളുടെ കമ്പ്യൂട്ടറില്‍   ബ്ലൂടൂത്തോ വൈഫൈയോ ഉണ്ടായിക്കണം എന്ന് മാത്രം.

Control PC from Mobile

ഇതിനായി നിങ്ങളുടെ കമ്പ്യൂട്ടറില്‍  ആദ്യം PC Software ഇന്‍സ്റ്റോള്‍ ചെയ്യണം അതിനു ശേഷം Mobile Software കൂടി ഇന്‍സ്റ്റോള്‍ ചെയ്യുന്നതോടെ നിങ്ങളുടെ ഫോണ്‍ ഒരു റിമോട്ട് കണ്ട്രോള്‍ ആയി മാറും. വെക്ടിര്‍ വൈഫൈ മാത്രമല്ല വേറെയും നിരവധി സോഫ്ട്വെയറുകള്‍ ഉണ്ട്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവ ഡൌണ്‍ലോഡ് ചെയ്യാം.

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി
ബ്ലാക്ക്ബെറി ഫോണുകള്‍ക്ക് വേണ്ടി
ജാവ സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ക്ക് വേണ്ടി

Facebook Comments