രാവിലെ നേരത്തെ എഴുനേൽക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനങ്ങൾ

നേരത്തെ ഉറക്കം എഴുനേൽക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ പറയുന്നു. യു.എസ്സിലെ ക്ലിനിക്കൾ എൻഡോക്രിനോളജി ആൻഡ് മെറ്റബോളീസം ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

രാവിലെ നേരത്തെ ഉറക്കം എഴുനേൽക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പഠനത്തിൽ തെളിഞ്ഞത്. ഉറക്കത്തിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും ആരോഗ്യത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുമത്രെ. തുടർച്ചയായി ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് അമിതവണ്ണം, ഹൃദ്രോഗം എന്നിവയടക്കമുള്ള അവസ്ഥകൾക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Sleep_woman

വീടിനു വെളിയിൽ ജോലിചെയ്യുന്ന 447 മുതിർന്ന ആളുകളിലാണ് പഠനം നടത്തിയത്. ആഴ്ചയിൽ കുറഞ്ഞത് 25 മണിക്കൂറെങ്കിലും ജോലി ചെയ്യുന്ന 30നും 54നും ഇടയിൽ പ്രായമുള്ളവർ. ഇവരിൽ 85 ശതമാനം ആളുകളും ജോലി ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ വൈകി എഴുനേൽക്കുന്നവരായിരുന്നു. ഇത്തരക്കാരിൽ ജോലിയുള്ള ദിവസങ്ങളിലും ജോലിയില്ലാത്ത ദിവസങ്ങളിലും ഉള്ള ഉറക്കത്തിന്റെ അളവിൽ വലിയ വ്യത്യാസം ഗവേഷകർ കണ്ടെത്തി.

ഇത്തരക്കാരിൽ കൊളസ്ട്രോളിന്റെ അളവ് കുറയുകയും സാധാരണ നിലയിലെ ബോഡി മാസ് ഇൻഡക്സ് ഉണ്ടാകുന്നതായും പഠനത്തിൽ വ്യക്തമായി. ഒരു മനുഷ്യന്റെ ഉയരത്തിന് ആനുപാതികമായ ഭാരത്തിന്റെ അളവാണ് ബോഡി മാസ് ഇൻഡക്സ്. പഠനത്തിന് വിധേയമാക്കിയവരുടെ ഭക്ഷണക്രമം, വ്യായാമമുറകൾ, മറ്റ് ഉറക്കപ്രശ്നങ്ങൾ തുടങ്ങിയവയും കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Facebook Comments