100 കോടിയും കടന്ന് ഫെയ്‌സ്ബുക്ക്

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് ഇനി നൂറുകോടിയുടെ നിറവ്.  നിലിവില്‍ നൂറുകോടിയിലേറെ അംഗങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായി ഫേസ്ബുക്കിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ മാര്‍ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.

സോഷ്യല്‍ മീഡിയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഇതോടെ ഫെയ്‌സ്ബുക്ക് പിന്നിടുന്നത്. നൂറുകോടി യൂസര്‍മാര്‍ വഴി 1.13 ലക്ഷംകോടി ‘ലൈക്കുകളും’ (‘likes’), 21900 കോടി ഫോട്ടോകളും ഫെയ്‌സ്ബുക്കിലെത്തിയതായി കമ്പനി പറയുന്നു.

നൂറുകോടി തികയുന്ന വേളയില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള അഞ്ചു രാജ്യങ്ങള്‍ (അക്ഷരമാലാക്രമത്തില്‍) ബ്രസീല്‍, ഇന്ത്യ, ഇന്‍ഡൊനീഷ്യ, മെക്‌സിക്കോ, യു.എസ്. എന്നിവയാണ്. ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ ശരാശരി പ്രായം 22 ആണെന്നും കമ്പനി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Facebook Comments