ഇന്ന് ജൂണ്‍ 26, അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം. ലോകത്തെ മയക്കുമരുന്നിന്‍റെ പിടിയില്‍ നിന്ന് വിമുക്തമാക്കുക, മയക്കുമരുന്നുകളുടെ ദുരുപയോഗം തടയുക തുടങ്ങിയ ലക്‍ഷ്യത്തോടു കൂടിയ അന്തര്‍ദ്ദേശീയ സമൂഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സഹകരണവും നല്‍കുക എന്ന ലക്‍ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ജൂണ്‍ 26 മയക്കു മരുന്ന് ദുരുപയോഗത്തിനും അതിന്‍റെ കള്ളക്കടത്തിനും എതിരെയുള്ള അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്.
1987 മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മയക്ക് മരുന്ന് കച്ചവടം ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സമിതിയുടെ വിലയിരുത്തല്‍. കുട്ടികളും യുവാക്കളും ആണ് മയക്കുമരുന്നിന്‍റെ ഭ്രാന്തമായ മായാലോകത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇതില്‍ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്താന്‍ സമൂഹത്തില്‍ മയക്കുമരുന്ന് വ്യാപനം തടയുക തന്നെ വേണമെന്ന് മയക്കു മരുന്നുകളും കുറ്റകൃത്യങ്ങളും സംബന്ധിച്ച ഐക്യരാഷ്ട്രസഭാ സമിതി വ്യക്തമാക്കുന്നു.
അനധികൃത മരുന്നുകളുടെയും മയക്കു മരുന്നുകളുടെയും ഉപയോഗം കുറയ്ക്കാനും മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ ശീലം മാറ്റാനും വിവിധ ഏജന്സികളും സംഘടനകളും ഈ ദിനത്തില്‍ ബോധവത്കരണവും പ്രചാരണവും നടത്താറുണ്ട്. നൈമിഷിക ലഹരിക്കു വേണ്ടി ഇങ്ങനെ പന്താടാനുള്ളതല്ല ജീവിതമെന്ന് ലോക മയക്കു മരുന്നു വിരുദ്ധ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തെങ്ങുമെന്ന പോലെ ഇന്ത്യയിലും വന്‍ ഭീഷണിയാണ് മയക്കുമരുന്നു വിപണനം. പശ്ചിമാഫ്രിക്കയിലെ വമ്പന്‍ കച്ചവടക്കാര്‍ ഇന്ത്യവഴി മയക്കു മരുന്നു കടത്തുന്നതിന് ഏഷ്യന്‍ വനിതകളെയാണുപയോഗപ്പെടുത്തുന്നതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുന്നറിയിപ്പു നല്‍കുന്നു. കഞ്ചാവും ഹാഷിഷും ഹെറോയിനുമാണ് ഇന്ത്യയില്‍ കൂടുതലായുപയോഗിക്കപ്പെടുന്ന മയക്കു മരുന്നുകള്‍. കൊക്കെയ്‌ന്റെയും കൃത്രിമ മരുന്നുകളായ എക്‌സ്റ്റസി, ആഡം, ലവ് ഡ്രഗ് എന്നിവയുടെയും പ്രചാരം നഗരങ്ങളിലെ സമ്പന്നരിലൊതുങ്ങുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1,100 കിലോഗ്രാം ഹെറോയിനും 5,000 കിലോഗ്രാം ഹാഷിഷും 2,000 കിലോഗ്രാം കറുപ്പും പിടിച്ചെടുത്തിട്ടുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് പ്രചരിക്കുന്ന മയക്കു മരുന്നിന്റെ അളവ് അതിലുമെത്രയോ കൂടുതലാണെന്നതുകൊണ്ടു തന്നെ ഭീഷണിയുടെ ആഴം വര്‍ധിക്കുന്നു. അഫ്ഗാനിസ്താനിലെ കറുപ്പുല്‍പാദനമാണ് ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കു ഭീഷണിയാകുന്നത്. 2003 ലെ 3,000 ടണ്ണില്‍ നിന്ന് ഈ വര്‍ഷമത് 8,000 ടണ്ണായി ഉയരും. അതിലൊരു പങ്ക് കടന്നു പോകുന്നത് ഇന്ത്യയിലൂടെയാണ്.
ലോകജനസംഖ്യയില്‍ മയക്കുമരുന്നുപയോഗിക്കുന്നവരുടെ എണ്ണം 20 കോടി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തെ മയക്കുമരുന്നിന്‍റെ പിടിയില്‍ നിന്ന് വിമുക്തമാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേത്രുത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിതമാക്കുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.




ഞാനും പങ്കു ചേരുന്നു. ഇത് കൂടി ഒന്ന് വായിക്കൂ http://www.un.org/en/events/drugabuseday/