ഒരു വാര്‍ത്താചാനല്‍ നടത്തിപ്പിന്റെ വെഷമ്യങ്ങള്‍ വല്ലതും റിമോട്ടും ഞെക്കിപ്പിടിച്ചിരിക്കുന്ന പ്രേക്ഷകന്‍ അറിയുന്നുണ്ടോ. അവര്‍ക്ക് സീരിയലിന്റെയും സിനിമയുടെയും കൊമേര്‍ഷ്യല്‍ ബ്രേക്കിന്റെ സമയത്ത് ചാനല്‍ മാറ്റി ഏതെങ്കിലും ന്യൂസ്ചാനല്‍ കണ്ടാല്‍ ബ്രേക്കിംഗ് ന്യൂസ് എന്തെങ്കിലും കാണണം, കണ്ടില്ലങ്കിലൊ ചാനല്‍ മാറ്റും മാറ്റുമ്പൊള്‍ കാണാന്‍ ചാനലുകള്‍ ഒരുപാടില്ലെ. ഏതെങ്കിലും നിര്‍ഭാഗ്യവാനായ പ്രേക്ഷകന്‍ ചാനല്‍ മാറ്റി ഒരു വാര്‍ത്ത ചാനലില്‍ എത്തിയാല്‍ അവനെ അവിടെ പിടിച്ചിരുത്താന്‍ വെറുതെ ഇടും ബ്രേക്കിംഗ് ന്യൂസ്, അതുംകണ്ട് പാവം പ്രേക്ഷകന്‍ കോരിത്തരിച്ചിരിക്കും. പിന്നെ അതിനെ കുറിച്ചുള്ള ചര്‍ച്ചകളൊക്കെ കണ്ട് പ്രേക്ഷകന്‍ അവിടെ ഇരിക്കും. ഇങ്ങനെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ഞങ്ങളെ പോലത്തെ ചാനലന്മാരുടെ അഭ്യാസങ്ങള്‍ എന്തൊക്കെയാണെന്ന് ഈമിഴിയുടെ വായനാക്കാര്‍ക്കും അറിയാന്‍ താത്പര്യമുണ്ടാകും. അഥവ താത്പര്യമില്ലെങ്കിലും വെറുതെ വായിച്ചേക്ക്.
ചാനലന്റെ പോയവാരത്തിലെ ഏറ്റവും വലിയ നേട്ടം എന്താണാന്നറിയമോ? അറിയാതിരിക്കില്ല. ബെര്‍ലിന്‍ സഖാവിന്റെ വീട്ടില്‍ സുഖമാണൊ എന്ന് ചോദിക്കാന്‍ പോയ വി.എസ് സഖാവിന്റെ കഥ ചാനലന്‍ അങ്ങ് ബ്രേക്ക് ചെയ്തു. പ്രതീക്ഷിച്ച പോലെ തന്നെ രണ്ട് മൂന്ന് ദിവസം ചര്‍ച്ചയ്ക്ക് വേറെ വിഷയം തേടേണ്ടിവന്നില്ല. ഇതിന്റെ എച്ചിലുകള്‍ ഈ ആഴ്ച്ചയിലും പറ്റിപിടിച്ചിരിപ്പുണ്ടായിരുന്നു. വി. എസിനെ പാര്‍ട്ടിക്കാര്‍ വഴക്ക് പറഞ്ഞെന്നും പറഞ്ഞ് ഞങ്ങള്‍ ചാനലന്‍മാര്‍ ശരിക്കും അത് അഘോഷിച്ചു. വി.എസ് ഉയര്‍ത്തി കൊണ്ട് വരാന്‍ സാധ്യതയുള്ള ബദല്‍ രാഷ്ട്രീയത്തെ കുറിച്ച് വരെ ഞങ്ങള്‍ ചാനലന്മാര്‍ ചര്‍ച്ചക്കാരെ കൊണ്ട് വന്ന് ചര്‍ച്ച നടത്തി. ചര്‍ച്ചകാരിലെ പ്രമുഖര്‍ മുതല്‍ പത്രം വായിച്ച് കളിയാക്കുന്ന ചങ്ങാതി വരേ കുത്തിയിരുന്ന് പല അഭിപ്രായങ്ങളും പാസാക്കി.
ഇതിന്റെ കൂടെ തന്നെ ചില ചാനാലന്‍മാര്‍ കര്‍ണ്ണാടകയിലേക്കും വണ്ടി കയറി, അവിടെ യെഡിയൂരപ്പ എന്ന നിര്‍ഭാഗ്യന്‍ രാജിവച്ചത് സ്റ്റൈലായിട്ടാണ് റിപ്പോര്‍ട്ട്‌ചെയ്തത്. പുള്ളിക്കാരാന്‍ കാല്‍നടയിലെത്തുന്നതും രാജി സമര്‍പ്പിക്കുന്നതുമായ രംഗങ്ങള്‍ പച്ചയോടെ പകര്‍ത്തി. ഇങ്ങനെ പകര്‍ത്താന്‍
പറ്റത്ത ചാനലന്മാര്‍ പട്ടാപകല്‍ ദൃശ്യങ്ങള്‍ കട്ടെടുത്തു. അവരും പലതും പറഞ്ഞു. പിന്നെ പിന്‍ഗാമി ആരെന്നറിയാനുള്ള തത്രപ്പാടായിരുന്നു ചാനലന്മാര്‍ക്ക്. അതറിയാന്‍ ചാനലന്മാര്‍ കര്‍ണ്ണാടക ബി.ജെ.പി ഓഫിന് ചുറ്റും ചായകുടിച്ചിരുന്നു. അതിനിടയില്‍ സദാനന്ദ ഗൗഡയുടേയും ജഗദീഷ് ഷെട്ടയുടേയും പേരു കേട്ടപ്പോള്‍ ചാനലന്മ ഉഷാറായി. അവര്‍ റോഡരികിലും മരതണലിലും നിന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി. ക്യാമറയ്ക്ക് മുന്നില്‍ അറിയാവുന്ന കാര്യങ്ങളൊക്കെ തട്ടിവിട്ടു. ചൊവ്വാഴ്ച്ച ആയപ്പോള്‍ കാര്യങ്ങള്‍ കുറച്ച് കൂടി രസകരമായി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ വോട്ടെടുപ്പ് നടത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ ചാനലന്മാര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. തിരഞ്ഞെടുപ്പ് എന്നത് ചാനലന്മാര്‍ക്ക് പൊതുവേ സന്തോഷകരമായ കാര്യമാണ്. അങ്ങനെ പാര്‍ലമന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന അവേശത്തോടെ അക്കാര്യവും ചാനലന്മാര്‍ ചൂടോടെ റിപ്പോര്‍ട്ട്‌ചെയ്തു. സദാനന്ദ ഗൗഡ മുഖ്യമന്ത്രിയെന്ന്. സദാനന്ദ ഗൗഡക്ക് കേരളവും മലയാളവുമായുള്ള ബന്ധവും ചാനലന്മാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യവും വലിയ ചര്‍ച്ചയാക്കാന്‍ നോക്കിയെങ്കിലും കര്‍ണ്ണാടകയിലെ കാര്യമല്ലെ വലിയ ഫലം കണ്ടില്ല.
അങ്ങനെ അതും തീര്‍ന്നു എന്നും പറഞ്ഞ് ചാനലന്മാര്‍ പത്ര സമ്മേളനവും ബിരിയാണിയുമൊക്കെയായി കഴിയുമ്പോള്‍ എന്‍ഡൊസള്‍ഫാന്‍ പ്രശനം വീണ്ടും. ഇതില്‍ ഏറ്റവും സന്തോഷിക്കുവാന്‍ മറ്റൊന്നും കൂടി ചാനലന് കിട്ടിഎന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കാന്‍ കോട്ടിട്ടിരിക്കുന്നത് കോണ്‍ഗ്രസ്സ് വക്താവ് സിംഗ് വി,ചാനലന്മാര്‍ അഘോഷിക്കാതിരിക്കുവോ പാവം കോണ്‍ഗ്രസ്സുകാര്‍ക്ക് ഉത്തരം മുട്ടിപ്പോയി. എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും രഹസ്യമായി വല്ല നക്കാപ്പിച്ച വാങ്ങുന്നതില്‍ കുറ്റം പറയാന്‍ പറ്റൂല്ല കാരണം പണമല്ലെ, അത് ഇത്തിരി കൈയ്യില്‍ കിട്ടിയാല്‍ ആരാ വാങ്ങാത്തെ അതിലാണെങ്കില്‍ ഗാന്ധിയുടെ ചിരിച്ച മുഖവും. പക്ഷെ സിംഗ് വി ചെയ്തത് അങ്ങനെയാണൊ പരസ്യമായി കോട്ടിട്ടു അത് ഭയങ്കര ചതിയായി പോയി ഈ ചതി ചാനലന് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ പറ്റുവൊ?.
ചാനലന്‍ ഇനിയും കാത്തിരിക്കുന്നു പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്താന്‍ എന്നിട്ട് വേണം ചാനലന്‍ ജോലിചെയ്യുന്ന ചാനലിന്റെ ടാം റേറ്റ് കൂട്ടാന്‍. എന്നിട്ട് ഒരു പ്രമോഷന്‍, അതു വേണ്ട വേറെ ഏതെങ്കിലും ചാനലുകാരോട് വിലപേശി അവിടെ കേറാം ചാനലന് എന്തുവാകല്ലൊ?



