facebook  twitter  rss feed 

എന്നിനി കാണും നാം ഇനി ജീവിതപ്പാതകളില്‍

ഇവന്‍ ഗിരീഷ്‌ , മലയാളികളുടെ പ്രിയ കവി ഗിരീഷ്‌ പുത്തഞ്ചേരി, തിരക്കഥകൃത്താകാന്‍ മോഹിച്ച് സിനിമയിലെത്തി പാട്ടെഴുത്തുകാരനായി തീര്‍ന്ന സുഹൃത്ത്ക്കളുടെ സ്വന്തം പുത്തന്‍ .കുറുകുന്ന പ്രാവിനെയും , നിലാവിനെയും മഴയെയും പ്രണയിച്ച നമ്മുടെ പ്രിയ പട്ടെഴുതുകാരന്‍ .

ഗിരീഷിനെ പാട്റെഴുത്തുകാരനാക്കിയത്  ആരാണ് ?

സംസ്കൃതത്തില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അച്ഛന്റെയും സംഗീതം അറിയാവുന്ന അമ്മയുടെയും മകന് പാട്ടെഴുത്ത്കാരനല്ലാതെ വേറെ എന്താണ് ആവാന്‍ കഴിയുക…!

പക്ഷെ അച്ഛനെന്ന അറിവിന്റെ മഹാസാഗരത്തിന് മകന് പകര്‍ന്നു കൊടുക്കാന്‍ ഏറെ ആയില്ല .ഗിരീഷിന്റെ പത്താം വയസില്‍ അച്ഛന്‍ തളര്‍വാതം വന്നു കിടപ്പിലായി . പിന്നീട് അച്ഛനെ പോറ്റാന്‍ വേണ്ടി ചുമട്ടു ജോലി ചെയ്തു എന്ന് പറയുമ്പോള്‍ ഗിരീഷിന്റെ കണ്ണുകള്‍ നിറഞ്ഞിടുണ്ടായിരുന്നു”ഉള്ളിനുള്ളില്‍ അക്ഷര പൂട്ടുകള്‍ ആദ്യം തുറന്നു തന്നു .കുഞ്ഞികാലടി ഓരടി തെറ്റുമ്പോള്‍ കൈ തന്നു കൂടെ വന്നു .” ഈ വരികള്‍ എഴുതുമ്പോള്‍ തുലാമാസത്തിലെ ചുവന്ന സന്ധ്യയില്‍ എരിഞ്ഞടങ്ങിയ അച്ഛനെ ഓര്‍ത്തു പോയെന്നു ഗിരീഷ്‌ പറയുകയുണ്ടായി ..അക്ഷരങ്ങളെ ജീവ തുല്യം പ്രണയിച്ച പാട്ടെഴുത്തുകാരന്റെ കുട്ടിക്കാലം ദാരിദ്ര്യപൂര്‍ണമായിരുന്നു .മഴയില്‍ ചേമ്പിന്‍ താള് ചൂടി സ്കൂളില്‍ പോയ കുട്ടികാലം .അച്ഛന്റെ പുസ്തക ശേഖരത്തില്‍ നിന്നും വിശപ്പിനെ അറിവാക്കി മാറിയ കുട്ടികാലം .അതുകൊണ്ട് തന്നെ “ലോകത്തിലെ ഏത് ബാങ്ക് തകര്‍ന്നാലും അക്ഷരമാകുന്ന എന്‍റെ ബാങ്ക് തകരില്ല “എന്ന് ആത്മ വിശ്വാസത്തോടെ പറഞ്ഞിരുന്ന ഗിരീഷിനെ എങ്ങനെ മറക്കാന്‍ കഴിയും .

ഗിരീഷിന്റെ പത്താം വയസില്‍ അച്ഛന്‍ തളര്‍വാതം വന്നു കിടപ്പിലായി . പിന്നീട് അച്ഛനെ പോറ്റാന്‍ വേണ്ടി ചുമട്ടു ജോലി ചെയ്തു എന്ന് പറയുമ്പോള്‍ ഗിരീഷിന്റെ കണ്ണുകള്‍ നിറഞ്ഞിടുണ്ടായിരുന്നു.”

വിശപ്പിന്റെ വിളിയാല്‍ എരിയുന്ന വയറുമായി റേഷന്‍ കടയുടെ നീണ്ട വരിയില്‍ നില്‍ക്കുമ്പോള്‍ തൊട്ടടുത്ത ചായകടയില്‍ നിന്നും വയലാറിന്റെയും പി ഭാസ്കരന്റെയും അക്ഷരങ്ങള്‍ റേഡിയോവിലൂടെ ഒഴുകിയെത്തുമായിരുന്നു…പുഴകരയിലെ മാവിന്‍ കൊമ്പിലിരുന്നു അടുത്ത വീടിലെ റേഡിയോ വില്‍ നിന്നും വരുന്ന പാട്ട് ഒറ്റ കേള്‍വിക് ഹൃദിസ്ഥമാക്കാനുള്ള കഴിവ് നമ്മുടെ പ്രിയ കവിക്ക് ഉണ്ടായിരുന്നു .ഗിരീഷ്‌ വിട പറഞ്ഞിട്ട് ഫെബ്രുവരി പത്തിന് ഒരാണ്ടാകുന്നു. ഏവരുടെയും പ്രിയ കവിയുറെ ദീപ്ത സ്മരണയ്ക് മുന്നില്‍ ഒരുപിടി കണ്ണീര്‍ പൂക്കള്‍ അര്‍പ്പിക്കുന്നു.

ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നിടുമോ .. പുണ്യം പുലര്‍ന്നിടുമോ…

സുജിത്ത് വെങ്ങര

 

പത്താം തരം കഴിഞ്ഞപ്പോള്‍ ചിത്രകല പഠിക്കണം എന്നായിരുന്നു ആഗ്രഹമെങ്കിലും ഇലക്ട്രോണിക്സ് എന്ജിനീയറിങ്ങില്‍ ഡിപ്ളോമക്കാരനാകാനയിരുന്നു നിയോഗം. പിന്നെ പലരാലും തെളിക്കപ്പെട്ട വഴികളിലൂടെ യാത്ര ചെയ്യേണ്ടി വന്നു. പല വിഷയങ്ങള്‍ പല തൊഴിലുകള്‍ . ഇന്നലെകളിലെ അനുഭവങ്ങള്‍ ഇന്നിന്റെ യാത്രയിലെ ഇന്ധനം ആണെന്ന് ഞാന്‍ അറിയുന്നു. വരകളോടും വര്‍ണങ്ങളോടുമുള്ള ഇഷ്ടം ഇന്ന് വിദേശത്ത്‌ ഒരു വെബ്‌ ഡിസൈനറായി തുടരാനുള്ള പ്രചോദനമാകുന്നു.

15 Comments + Add Comment

  • ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഗിരീഷിന്റെ പാട്ടുകള്‍ തന്നെ ധാരാളം ….
    ഈ എളിയ ആരാധകന്റെ പ്രണാമങ്ങള്‍

  • ഒരുപാട് പാട്ടുകള്‍ നമുക്ക് തന്ന ആ കലാകാരനെ സ്മരിച്ച്ചതില്‍ അഭിനന്ദനം

  • ഈകലകാരന്‍ നമ്മുടെ ഹൃദയത്തില്‍ എന്നും ഒരു താളമായി നിലകൊള്ളും

  • മലയാളത്തിന്റെ തീരാ നഷ്ടം !!!..

  • ആദ്യ ലൈന്‍ തിരുത്തണം എന്ന് താല്പര്യപ്പെടുന്നു. ‘ഇവന്‍ ഗിരീഷ്‌’ .

    • ഇവന്‍ ഗിരീഷ്‌ എന്നത് തെറ്റായി കാണാന്‍ പറ്റില്ല. തീര്‍ച്ചയായും എഴുത്തുകാരന്‍ ഗിരീഷ്‌ പുത്തഞ്ചേരിയോടുള്ള ബഹുമാനം കാനിച്ചുകൊണ്ടുതന്നെയാണ് എഴുതിയിരിക്കുന്നത്.
      അത് എഴുത്തുകാരന്റെ ശൈലി ആയി നമുക്ക് കാണാം. തമിഴര്‍ അമ്മയെ നീ എന്ന് വിളിക്കുന്നത് നമ്മള്‍ മലയാളികള്‍ക്ക് പൊറുക്കാന്‍ പറ്റുമോ. എന്ന് കരുതി അതില്‍ ഒരു നിന്ദ ഇല്ല.
      അത് ആ ഭാഷയുടെ ഒരു സൌന്ദര്യമാണ്.

      സുജിത്ത് വെങ്ങര്യ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും എഴുതുക

      • മലയാളത്തിനു ഒരു തീര നഷ്ടം കൂടി ജോണ്‍സണ്‍

  • “ലോകത്തിലെ ഏത് ബാങ്ക് തകര്‍ന്നാലും അക്ഷരമാകുന്ന എന്‍റെ ബാങ്ക് തകരില്ല”

    എത്ര നല്ല വാക്കുകള്‍ .. അങ്ങയ്ക്ക് എന്റെ പ്രണാമങ്ങള്‍ .

  • മലയാളത്തിന്റെ, മലയാളിയുടെ തീരാ നഷ്ടം ……
    കഴിഞ്ഞ 2 ദശാബ്ദകാലം മലയാള സിനിമ ഗാനരച്ചനാശാഖയിലെ നിറസാന്നിധ്യം അസ്തമിച്ചിട്ട് ഒരു വര്ഷം പൂര്‍ത്തിയാകുന്നു.
    പടികടന്നുപോയ പദനിസ്വനത്തിന് ആദരാഞ്ജലികള്‍ …

  • മലയാളിക്ക് കൈക്കുടന്ന നിറയെ പാട്ടിന്റെ തിരുമധുരം വിളമ്പി കടന്നുപോയ ആ തെജപുന്ജം അനന്തവിഹയസ്സിലിരുന്നു പാട്ടിന്റെ പാലാഴി കടയുന്നുന്റാവാം

  • ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നിടുമോ .. പുണ്യം പുലര്‍ന്നിടുമോ…

    മലയാളത്തിന്റെ, മലയാളിയുടെ തീരാ നഷ്ടം ……

    സുജിത്ത് വെങ്ങര്യ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും എഴുതുക

  • അമ്മ മഴക്കരിനു കന്നിരഞ്ഞു ആ കണ്ണീരില്‍ ഞാനലിഞ്ഞു

    ആ സുകൃതം നമ്മളെ വിട്ടൊഴിഞ്ഞു .

  • മലയാളിയുടെ തീരാ നഷ്ടം.

  • പിന്നെയും പിന്നെയും ആരോ കിനാവിന്റെ
    പടി കടന്നെത്തുന്ന പദ നിസ്വനം
    പിന്നെയും പിന്നെയും ആരോ നിലാവത് പോന്വേനു.
    ഊതുന്നു മൃദു മന്ദ്രണം……………….

  • സുജിത് ഇനിയും ഇനിയും നല്ല രചനകള്‍ കാത്തിരിക്കുന്നു മലയാളത്തെയും മലയാളിയെയും സ്നേഹിക്കുന്ന ഒരു പാവം കുട്ടനാട്ടുകാരന്‍

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>