ഐപാഡ് എയറും പുതിയ ഐപാഡ് മിനിയും ഇന്ത്യയിലെത്തുന്നു

[vc_column_text width=”1/1″ el_position=”first last”]

ആപ്പിളിന്റെ പുതിയ തലമുറ ഐപാഡുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഐപാഡ് എയറും റെറ്റിന ഡിസ്‌പ്ലെയോടുകൂടിയ ഐപാഡ് മിനിയും ഡിസംബര്‍ ഏഴ് മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. ആപ്പിളിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിതരണ പങ്കാളിയായ ഇന്‍ഗ്രാം മൈക്രോ വാര്‍ത്താക്കുറിപ്പ് വഴി അറിയിച്ചതാണ് ഇക്കാര്യം.

ഐപാഡ് എയര്‍ ( iPad Air ) 16 ജിബി വൈഫൈ മോഡലിന് 35,000 രൂപയും, ററ്റിന ഡിസ്‌പ്ലെയോടുകൂടിയ ഐപാഡ് മിനിയുടെ അതേ മോഡലിന് 28,000 രൂപയുമായിരിക്കും ഇന്ത്യയില്‍ വിലയെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

ipad

ഐപാഡ് എയറിന്റെ മറ്റ് മോഡലുകള്‍ക്ക് എന്താകും വിലയെന്ന് വിതരണക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഐപാഡ് എയര്‍ 32 ജിബി, 64 ജിബി, 128 ജിബി സ്റ്റോറേജുള്ള വൈഫൈ മോഡലുകള്‍ക്ക് യഥാക്രമം 42,900 രൂപ, 49,900 രൂപ, 58,900 രൂപ എന്നിങ്ങനെയാകും ഇന്ത്യയില്‍ വില.

അതേസമയം, സെല്ലുലാര്‍ കണക്ടിവിറ്റിയോടുകൂടിയ 16 ജിബി ഐപാഡ് എയര്‍ മോഡലിന് വില 44,900 രൂപ മുടക്കണം. 32 ജിബി, 64 ജിബി, 128 ജിബി മോഡലുകള്‍ക്ക് യഥാക്രമം 51,900 രൂപ, 58,900 രൂപ, 65,900 രൂപ എന്നിങ്ങനെ വിലവരും.

അതേപോലെ, റെറ്റിന ഡിസ്‌പ്ലെയോടുകൂടിയ ഐപാഡ് മിനി വൈഫൈയുടെ 32 ജിബി, 64 ജിബി, 128 ജിബി മോഡലുകള്‍ക്ക് യഥാക്രമം 35,900 രൂപ, 42,900 രൂപ, 49,900 രൂപ എന്നിങ്ങനെയാകും വില.

 

[/vc_column_text] [vc_button title=”Read More..” href=”http://www.mathrubhumi.com/technology/gadgets/ipad-air-ipad-mini-retina-display-ipad-apple-tablet-computer-indian-mobile-business-411050/” color=”wpb_button” size=”wpb_regularsize” icon=”none” target=”_blank” width=”1/1″ el_position=”first last”]

Facebook Comments