പ്രതിപക്ഷ ബഹളം; നിയമസഭയില്‍ ചോദ്യോത്തരവേള തടസപ്പെട്ടു

മന്ത്രി കെ.ബാബു രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ഈ ആവശ്യമുന്നയിച്ചു കൊണ്ടുള്ള പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേള ആരംഭിച്ചതോടെ രാജി ആവശ്യവുമായി മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിപക്ഷം എഴുന്നേറ്റു. ഈ സമയത്ത് ഭരണപക്ഷത്തനിന്നും ഉയര്‍ന്ന ചില ആക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങള്‍ പ്രതിപക്ഷത്തെ പ്രകോപിതരാക്കി. ഇതോടെ എം.എല്‍.എമാരായ വി.എസ്. സുനില്‍ കുമാര്‍, വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പ്രതിപക്ഷത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈയവസരത്തില്‍ സ്പീക്കര്‍ ഇടപെട്ട് അംഗങ്ങളെ അനുനയിപ്പിച്ചു. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു.

ഭരണപക്ഷ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അപകീര്‍ത്തികരമായ പരാമര്‍ശം ശരിയായില്ല എന്ന സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തിന്‍റെ മോശം പരാമര്‍ശം സഭാരേഖളില്‍ നിന്നും നീക്കംചെയ്യുമെന്ന് സ്പീക്കര്‍ ഉറപ്പു നല്കി.

Facebook Comments