റെയില്‍വേ സ്റ്റേഷന്‍
മനുവിനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി.
അവന്‍ എന്താ ഇത്രയും വൈകുന്നത് , കാലത്ത് ഏഴു മണിക്ക് വടക്കോട്ട് പോകുന്ന വണ്ടിയിലാണ് അവന്‍ വരേണ്ടത്. അത് കഴിഞ്ഞാല്‍ അടുത്ത ട്രെയിന്‍ ഒന്‍പത് മണിക്കാണ്. പിന്നെ റെയില്‍വേയുടെ കാര്യമല്ലേ, അവര്‍ക്കെന്നും പ്രതീക്ഷ മാത്രമേ ഉള്ളു. “………………… എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു..!”
ഈ കാത്തിരിപ്പ് വല്ലാതെ മുഷിപ്പിക്കുന്ന ഒന്നാണ്. മിനുട്ടുകള്‍ക്ക് മണിക്കൂറിന്റെ ദൈര്‍ഘ്യം തോന്നുന്നു. ഒന്ന് വിളിക്കാം എന്ന് വച്ചാല്‍ മോബൈലിനോടു അവനു വെറുപ്പാണ്. ഒരെണ്ണം വാങ്ങി കൈയില്‍ വെക്കാന്‍ എത്രനാളായി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്റ്റേഷനില്‍ വച്ചാണ് അവന്‍ ട്രെയിനില്‍ നിന്നും അബദ്ധ വശാല്‍ വീഴുന്നത്. മാസങ്ങളോളമുള്ള ചികിത്സയ്ക്കൊടുവില്‍ മനുവിനെ നമുക്ക് കിട്ടിയെങ്കിലും അവന്റെ വലതു കൈ മുറിച്ചു മാറ്റപ്പെട്ടിരുന്നു. വികലാംഗര്‍ക്കുള്ള ടെലിഫോണ്‍ ബൂത്തിനുള്ള അപേക്ഷ കൊടുക്കുവാനാണ് അവന്‍ കണ്ണൂരില്‍ വരുന്നത്.
കാത്തിരുപ്പ് പിന്നെയും നീണ്ടുപോകുന്നു. സ്റ്റേഷനിലെ ടിവിയും അതിലെ പുതിയ ചിത്രങ്ങളുടെ പരസ്യങ്ങളും എത്ര നേരം കണ്ടിരിക്കും.
ഇനി വാര്‍ത്തയാണ്.
പ്രധാന വാര്‍ത്തകള്‍
ഇന്ന് രാവിലെ തിരുവനതപുറം മംഗലാപുരം എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. പീഡനത്തിനൊടുവില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തവരില്‍ നിന്നും പ്രതി ഒരു കൈ നഷ്ടപെട്ട ആളെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മനു എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തു വരുന്നു. കൂടുതല്‍ കേള്‍ക്കാന്‍ എനിക്ക് ആയില്ല..
എന്റെ ശരീരമാകെ വിറയ്ക്കുന്നത് പോലെ.
ദൈവമേ മനുവോ, പീഡന കേസിലെ പ്രതിയോ ?
പോലിസ് ആള് മാറി അറസ്റ്റ് ചെയ്തതാണോ ?
അങ്ങനെ ആവണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു





നന്നായിട്ടുണ്ടല്ലോ .
നന്നായിട്ടുണ്ട് . കഥയുടെ അവസാനം വായനക്കാരന് വിട്ടു തന്നതിന് നന്ദി ..
Kollam
ചെറുകഥകളുടെ രാജാവ് , അനശ്വര കഥാകൃത്ത് പതമരാജനെ ഓര്‍മിപ്പിക്കും വിധം കഥയുടെ അവസാനം വായനക്കാര്‍ക്ക് വിട്ടു കൊടുത്തത് നന്നായി !!!!!!!!!!
നന്നായിടുണ്ട് സുജിത്
തുടര്‍ന്നും എഴുതുക.
കൊള്ളാലോ കഥ
കഥ നന്നായിട്ടുണ്ട്. ആനുകാലികമായ ഒന്ന് വേറെ ഒരു കോണിലൂടെ പറഞ്ഞത് വളരെ ആകര്‍ഷകമായി തോന്നി. ഇനിയും നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.
നന്നായിടുണ്ട് …
ലളിതം മനോഹരം…
നന്നായിടുണ്ട്…ഇനിയും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു…എല്ലാ ആശംസകളും …..എന്ന് പ്രിയ സുഹൃത്ത് റീജിത്ത്
നന്നായിട്ടുണ്ട് ഡാ…
ഇത് കഥയായി തോനിയില്ല ഒരു ആലോചനയുടെ മനോഹരമായ വര്‍ണന…കൊള്ളാം
നിർവ്വികാരം, നിശബ്ദം