facebook  twitter  rss feed 

പറയാതെ പോയത്…

നീണ്ട മൗനത്തെ മുറിച്ചു കൊണ്ട് രാഹുല്‍ ആണ് അത് പറഞ്ഞത്.”ഡാ എനിക്ക് വയ്യ, ഒന്ന് ഉറങ്ങാന്‍ പോലും പറ്റുന്നില്ല,കണ്ണടച്ചാല്‍ അവന്റെ മുഖം, ആ ചിരി ആ നടപ്പ്.അത് എന്നെ വല്ലാതെ അലട്ടുന്നു.”രാഹുല്‍ നീ പറഞ്ഞത് ശരിയാണ് , ഓര്‍മ്മകള്‍ അത് വല്ലാത്ത ഒന്നാണ്.“memories are dangerous beings” എന്ന് കേട്ടിട്ടില്ലേ…?.

ഡാ ഇതുകണ്ടോ മൊബൈലില്‍ ആദ്യ നമ്പര്‍ തന്നെ അവന്റെതാണ്. ഇത് നമുക്ക് ഡിലീറ്റ് ചെയ്യാം. “മൊബൈലില്‍ നിന്നല്ലേ മായ്ച്ചുകളയാന്‍ പറ്റു, മനസ്സില്‍ നിന്നും പറ്റിലല്ലോ…” അവസാനമായി രാഹുല്‍ ഒന്നുകൂടി അവന്റെ നമ്പര്‍ ഡയല്‍ ചെയ്തു. സ്വിച്ച് ഓഫ്‌….!! രാഹുല്‍ വിങ്ങി പൊട്ടാന്‍ തുടങ്ങി. ഡാ അരുത് നമ്മള്‍ കുട്ടികളല്ല, യാഥാര്‍ത്യങ്ങളുമായി പൊരുത്തപ്പെട്ടെ പറ്റു. ഞാന്‍ രാഹുലിന്റെ മൊബൈല്‍ വാങ്ങി നമ്പര്‍ ഡിലീറ്റ് ചെയ്തു, തുടര്‍ന്നു എന്റെയും.

എങ്ങു നിന്നോ വന്ന കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി. അതിന്റെ തണുപ്പ്… അത് ശരീരമാകെ മരവിപ്പിക്കുന്ന ഒന്നായിരുന്നു.”ഗോപു എനിക്ക് പേടി ആവുന്നെടാ…അവന്‍ ഇവിടെ എവിടെയോ ഉണ്ട്…എല്ലാം അവന്‍ കാണുന്നുണ്ട്. വാ നമുക്ക് തിരിച്ചു പോകാം.. ” രാഹുല്‍ അത് പറഞ്ഞപ്പോ ഞാനും ഭയം എന്തെന്നരിഞ്ഞു.ശരി നമുക്ക് വീട്ടിലേക്ക്‌ പോകാം. രാഹുല്‍ നീ കയറു ബൈക്ക് ഞാന്‍ എടുത്തോളാം, നിന്നെ വീട്ടില്‍ കൊണ്ട് വിടാം..
“ഗോപു ഇനി നമുക്ക് ഇവിടെ വരേണ്ട..അവനില്ലാതെ നമ്മള്‍ ആദ്യമായല്ലേ…ഇനി അത് വേണ്ട..”
…………………………………………………………………………………………………………………………………………………..
ഞങ്ങള്‍ മൂന്നു പേര്‍
ഞാന്‍, രാഹുല്‍ പിന്നെ അഭിനന്ദ്.
എന്നും വൈകുന്നേരങ്ങളില്‍ ഒത്തു ചേരുന്നത് ഈ പാലത്തിനു മുകളില്‍ ആണ്.രാവേറെ ആകും വരെ ഇവിടെ ഇരുന്നു സ്വപ്നങ്ങള്‍ പങ്കു വെച്ച്, തമാശകള്‍ പറഞ്ഞു. പാട്ടുകള്‍ പാടി തിരിച്ചു പോകും. അഭിയ്ക് എന്നും പറയാനുള്ളത് പെണ്‍കുട്ടികളെ കുറിച്ചാണ്. “ഇന്ന് ഒരു കുട്ടിയെ കണ്ടു.കണ്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു പോയി…” സ്ഥിരം പല്ലവി ആയതിനാല്‍ ഞങ്ങള്‍ കാര്യമായി എടുക്കാറില്ല.

ബൈക്ക് വാങ്ങുക അതില്‍ ഒരു പെണ്‍കുട്ടിക്ക് ലിഫ്റ്റ്‌ കൊടുക്കുക ഇതൊക്കെയാണ് അഭിയുടെ ആഗ്രഹങ്ങള്‍….അങ്ങനെ അവന്‍ ഒരു “സെക്കന്റ്‌ ഹാന്‍ഡ്‌” ബൈക്ക് വാങ്ങി. എന്നും വേഗത്തില്‍ പോവുക എന്നതായിരുന്നു അവന്റെ ശീലം..

അന്ന് ഒരു ശനിയാഴ്ച രാവിലെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് രാഹുലിന്റെ ഫോണ്‍ വരുന്നത്.”ഹലോ…ഗോപു….നമ്മുടെ അഭി…അവന്‍…..അവന്‍….പോയെട…!! ”

നീ എന്താടാ ഈ പറയുന്നത്…?

“പോസ്റ്റ്‌ ഓഫീസിനു അടുത്തു വച്ചാ…ബൈക്ക് ബസ്സില്‍ ഇടിക്കുവാരുന്നു..ഓവര്‍ സ്പീഡ് ആയിരുന്നത്രെ….അവന്‍ അവിടെ വച്ച് തന്നെ…..” പിന്നെ രാഹുല്‍ ഒരു കരച്ചില്‍ ആയിരുന്നു…അവനു കൂടുതല്‍ പറയാനായില്ല..

വൈകുന്നേരം..
അഭിയുടെ ചേതനയറ്റ ശരീരം ആംബുലന്‍സില്‍ അവന്റെ വീട്ടില്‍ എത്തിയിരിക്കുന്നു.. അവന്റെ ചേട്ടന്റെയും അനുജതിയുറെയും കരച്ചില്‍…അവന്റെ അമ്മ ബോധാമാടിരിക്കുകയാണ് .. എനിക്കും രാഹുലിനും അത് സഹിക്കാവുന്ന ഒരു കാഴ്ച ആയിരുന്നില്ല.. ഞങ്ങള്‍ അവനെ കാണാന്‍ പോയില്ല…
ഇനി അങ്ങോട്ട അവന്റെ ഓര്‍മ്മകള്‍ മതി….

മൂന്നാം ദിവസം..
അഭി കടന്നു പോയതിന്റെ വിടവ്..അത് വല്ലാത്ത ഒന്നായിരുന്നു..
ഓഫീസില്‍ നിന്നും സര്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്
പക്ഷെ പോകാന്‍ തോന്നുന്നില്ല..
അപ്പോഴാണ്‌ രാഹുലിന്റെ കാള്‍.

“ഗോപു നീ പെട്ടെന്ന് വീട്ടിലോട്റ്റ് വരൂ..അഭിയുടെ മൊബൈല്‍ അവന്റെ ചേട്ടന്‍ എന്നെ ഏല്പിച്ചിട്ടുണ്ട്..
ഡിസ്പ്ലേ ഒക്കെ പോട്ടിക്കിടക്കുവാന്…നീ ഏതായാലും വാ ഓണ്‍ ചെയ്തു നോക്കാം…”
ശരി ഞാന്‍ ഇപ്പൊ വരാം…

രാഹുലിന്റെ വീട്.
രാഹുല്‍ മൊബൈല്‍ എന്റെ കയ്യില്‍ തന്നു..
അതില്‍ മുഴുവന്‍ ചോരപ്പാടുകള്‍..
ഏറെ നേരം രണ്ടു പേര്‍ക്കും ഒന്നും സംസാരിക്കാന്‍ ആയില്ല…!

“ഇത് മുഴുവന്‍ പോയി കിടക്കുവാണല്ലോ…?”
നീ ഒരു കാര്യം ചെയ്യ് ആ ‘സിം’ അഴിചെടുക്ക് എന്റെ സെറ്റില്‍ ഇട്ടുനോക്കം…
രാഹുല്‍ സിം എന്റെ കയ്യില്‍ തന്നു..
ഞാനത് എന്റെ മോബിലേല്‍ ഇട്ടു…ഓണ്‍ ചെയ്തു…

ഉടനെ ഒരു മെസ്സേജ്..
ഞങ്ങള്‍ പരസ്പരം നോക്കി…
“നെ ഓപ്പണ്‍ ചെയ്തു വായിക്കു..”

“അഭി നീ എവിടെയാണ്, പോസ്റ്റ്‌ ഓഫീസിനടുത് ഞാന്‍ നിന്നെ കാത്തു നില്‍ക്കുകയാണ്…പെട്ടെന്ന് വരിക..അല്ലേല്‍ ഞാന്‍
ക്ലാസ്സില്‍ എത്താന്‍ വൈകും ..ബൈ നിന്റെ സ്വന്തം അനുപമ..”

സുജിത്ത് വെങ്ങര

 

പത്താം തരം കഴിഞ്ഞപ്പോള്‍ ചിത്രകല പഠിക്കണം എന്നായിരുന്നു ആഗ്രഹമെങ്കിലും ഇലക്ട്രോണിക്സ് എന്ജിനീയറിങ്ങില്‍ ഡിപ്ളോമക്കാരനാകാനയിരുന്നു നിയോഗം. പിന്നെ പലരാലും തെളിക്കപ്പെട്ട വഴികളിലൂടെ യാത്ര ചെയ്യേണ്ടി വന്നു. പല വിഷയങ്ങള്‍ പല തൊഴിലുകള്‍ . ഇന്നലെകളിലെ അനുഭവങ്ങള്‍ ഇന്നിന്റെ യാത്രയിലെ ഇന്ധനം ആണെന്ന് ഞാന്‍ അറിയുന്നു. വരകളോടും വര്‍ണങ്ങളോടുമുള്ള ഇഷ്ടം ഇന്ന് വിദേശത്ത്‌ ഒരു വെബ്‌ ഡിസൈനറായി തുടരാനുള്ള പ്രചോദനമാകുന്നു.

19 Comments + Add Comment

  • വളരെ നന്നായിട്ടുണ്ട് . . .

  • പറയാതേ പോയ അ കുട്ടുകാരന് മൊത്ത് അവസാനമായി കള്ളുകുടിച്ചതും കര്ക്കൂ വെട്ടിതന്നതും ന്ഹന്‍ ഇന്നും ഓര്‍ക്കുന്നു. ഇ മരുഭൂമിയില്‍ നിന്നാണ് ന്ഹന്‍ അവന്റേ വേര്‍പാട്‌ അറിയുന്നത് .

  • ഇന്നും ഒരു വിങ്ങലായി അവന്‍ ………..
    ഒരൊറ്റ ദിവസത്തെ പരിചയം …….
    എന്നാല്‍ ഇന്നും അവന്റെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല ….
    അതെ ബൈക്കില്‍ അവനോടൊപ്പം ………….

  • @സഞ്ജു, ഡാ ഇത് വായിച്ചപ്പോള്‍ ഞ്ചാനും അതാണ് ആദ്യം ഓര്‍ത്തത്‌.
    @സുജിത് , ഡാ ഒരു നൊമ്പരം നിന്റെ ഈ സ്റ്റോറി ബാക്കി വെക്കുന്നു.Well Done !

  • ഇത് കഥയോ അതോ യാഥാര്‍ത്യമോ ?

  • വളരെ നന്നായിട്ടുണ്ട്

  • ഇത് ഒരു റിയല്‍ ലൈഫ് ഇന്സിടെന്റ്റ് പോലെ തോന്നുന്നു. നല്ല സ്റ്റോറി.

  • “അഭി നീ എവിടെയാണ്, പോസ്റ്റ്‌ ഓഫീസിനടുത് ഞാന്‍ നിന്നെ കാത്തു നില്‍ക്കുകയാണ്…പെട്ടെന്ന് വരിക..അല്ലേല്‍ ഞാന്‍
    ക്ലാസ്സില്‍ എത്താന്‍ വൈകും ..ബൈ നിന്റെ സ്വന്തം അനുപമ..”
    “ശരിക്കും പറയാതെ തന്നെയാ അവന്‍ പോയതെ അല്ലേ?”

  • നന്നായി, നോവോടെ അവതരിപ്പിച്ചു..

  • ശരിക്കും ഹൃദയ സ്പര്‍ശി ആയ കഥ … ഞാനും ഒരു നിമിഷം കരഞ്ഞു പോയി ….

  • nannaayitunt

  • കൊള്ളാല്ലോ ഘടി !!! താനാളൊരു സംഭവാട്ട

  • ഒരു കലാകാരന്റെ ഭാവനയ്ക്കപ്പുറം ….. യഥാര്‍ത്യത്തിലെക്ക് ………
    നന്നായി ……..
    കഥാകാരന്റെ ദുഖത്തില്‍ പങ്കു ചേരാനല്ലേ നമുക്ക് കഴിയൂ …

  • സുജിഏട്ട…..ഇതു ഞാന്‍ ഓര്‍കുന്നു…..

  • nannayittunddu sujith. manassill nalla oru kavi kidakkunnuddu
    athine purathu konddu varanam ok….

    by aneesh

  • Real anennu koodi kettappol………

  • nannayittund

  • ഇത്തരമൊരനുഭവം ഉണ്ട്. മനസ്സിൽ തൊട്ടു

  • എനിക്ക് ഇത് ഒരു കഥ അല്ല .ഡിഗ്രി ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ചിരുന്ന ഒരു കൂട്ടുകാരന്റെ
    വേര്‍പാടിന്റെ ഓര്‍മ്മയാണ് ……………..

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>