facebook  twitter  rss feed 

ചങ്ങല

അടുത്ത് വന്ന് പിച്ചയിരക്കുമ്പോള്‍ മാത്രമേ മനസ്സിലാവൂ….സെറീന അന്ധയാണെന്ന്. കാരണം അവളുടെ സൗന്ദര്യം അന്ധതതയെ തോല്‍പിച്ചിരിക്കുന്നു…
അടുത്തടുത്തായി ബുക്ക് ചെയ്ത സീറ്റുകളില്‍ ഇരിക്കുന്ന അച്ഛന്റെയും,മകളുടെയും അടുത്ത് സെറീനയെത്തി….സാധാരണ രീതിയില്‍ ചോദിച്ചു…വല്ലതും തരുമോ…?
ആ അച്ഛന്‍ സ്വന്തം മകളെ മുറുകെ പിടിച്ചു… മകളുടെ കാതില്‍ പതുക്കെ പറഞ്ഞു ‘തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്നവറ്റകളായിരിക്കും ഇവറ്റകളെയൊന്നിനെയും വിശ്വസിക്കരുത്`… പറഞ്ഞ ഭാഷ മനസ്സിലായെങ്കിലും വീണ്ടും മുറിവേറ്റ മനസ്സുമായി സെറീന മുന്നോട്ട് നീങ്ങി…
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്ന് മുതലാണ് തീവണ്ടി യാത്ര ചെയ്യുന്ന പെണ്‍കുട്ടിയുടെ കൂടെ അച്ഛനും യാത്ര ചെയ്യണമെന്ന നിയമം സര്‍ക്കാര്‍ പാസ്സാക്കിയത്..
തീവിണ്ടി അലറിപ്പായുന്നു…
ബാങ്ക് ഉദ്യോഗസ്ഥരായ രണ്ട്‌ സ്ത്രീകള്‍ തീവണ്ടികളില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി… അവരുടെ ഫെമിനിസ്റ്റ് സംസാരങ്ങള്‍ക്ക് മുന്നില്‍ ആണുങ്ങളെല്ലാം നിശബ്ദരാണ്…സെറീനയും…..
കൂട്ടം കൂടി നില്‍ക്കുന്നവരില്‍ ആരോ സംശയം പറഞ്ഞു…`ഇപ്പോള്‍ ഇവിടെ പണം ചോദിച്ചു വന്ന പെണ്‍കുട്ടിയാണോ… മന്ത്രി പീഢിപ്പിച്ച സെറീന’
ചോദ്യം കേട്ടപാടെ തീവണ്ടിയിലിരിക്കുന്ന മറ്റൊരാള്‍ ഏറ്റുപിടിച്ചു ‘അതെ അവള്‍ തന്നെയായിരുന്നു… അവളുടെ ഫോട്ടോ ഞാന്‍ പത്രത്തില്‍ കണ്ടിരുന്നു…’

കമ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും കമ്പാര്‍ട്ട്‌മെന്റുകളിലേക്ക് വാര്‍ത്ത പടര്‍ന്നു…
കണ്ണുകള്‍ എല്ലായിടത്തും സെറീനയെ തേടി അലഞ്ഞു… ഒരു കണ്ണിന് പോലും സെറീനയെ കണ്ടെത്താന്‍ സാധിച്ചില്ല…
കണ്ണുകള്‍ തേടല്‍ അവസാനിപ്പിച്ചപ്പോള്‍ കയ്യില്‍ പിച്ച ചട്ടിയുമായി സെറീനയുടെ ശവം ആണുങ്ങളുടെ കക്കൂസില്‍ നിന്നും പുറത്തേക്ക് വീണു…
ശവം കണ്ട ഒരാള്‍ പറഞ്ഞു…
`വേണ്ട ആരും തൊടേണ്ട… മന്ത്രി പീഢിപ്പിച്ച ശവം തൊട്ടാല്‍ അഴിയെണ്ണേണ്ടി വരും….
അല്‍പസമയത്തിന് ശേഷം വെളുത്ത ഷര്‍ട്ടിട്ട്… നരച്ച മുടി കറുപ്പിച്ച ഒരു പുരുഷന്‍ കക്കൂസില്‍ നിന്നും പുറത്തേക്ക് വന്നു…
സെറീനയുടെ ശവത്തില്‍ ചവിട്ടി…. ഷര്‍ട്ട് പാന്റിന്റെ ഉള്ളിലാക്കി… പാന്റിന്റെ ബട്ടണ്‍ മുറുക്കി… സിബ് വലിച്ചു കയറ്റി…. അയാള്‍ സീറ്റിലേക്ക് നടന്നു പോയി….
കണ്ണുകള്‍ അയാളെ തുറിച്ചു നോക്കി…. എന്നാല്‍ ആരും അയാളെ
കുറ്റപ്പെടുത്തിയില്ല…. കാരണം അയാള്‍ക്ക് ഒരു കൈപ്പത്തിയില്ലായിരുന്നു….
___________________________________
നിഷാന്ത് മാവില വീട്ടില്‍

2 Comments + Add Comment

  • nannayittund…

    innathe kalathinu yogicha katha.ningaleppolulla ezhuthukar palavattam ezhuthiyittum paranjittum oru mattavum illatha nadanu nammudeth.
    Ennenkilum ellam sariyakum ennu pratheekshikkam

    Tudarnnum ezhuthanam. Abhinandanangal

  • ട്രയിനിലെ ഇത്തരം സംഭവങ്ങള്‍ സ്ഥിരമായിരിക്കുന്ന ഈ കാലത്ത് ഈ ഒരു കഥ വായിച്ചിട്ടെങ്കിലും റെയില്‍ വേയുടെ കണ്ണ് തുറക്കുമോ. അതോ കേരളം ഇങ്ങനെ തന്നെ മുന്നോട്ടു പോകുമോ ?

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>