‘എന്തെങ്കിലുമൊന്ന് തീരുമാനിക്ക്. അല്ലാതെ എത്ര നേരമെന്നു വിചാരിച്ചാ, കോരിച്ചൊരിയുന്ന മഴയത്ത്…? ‘ഭാര്യയുടെ ക്ഷമ നശിച്ചു.’ അതിന് വാഹനമെന്തെങ്കിലും വേണ്ടേ തിരക്ക് പിടിച്ചിട്ട് കാര്യമില്ല. എന്നു പറഞ്ഞാല്‍ പറ്റില്ല. നമുക്ക് കുട വാങ്ങാം… ഇപ്പോഴത്തെ വെയിലിനും കുട അത്യാവശ്യം തന്നെ. ‘ഭാര്യ…. പെയ്‌തൊഴിയും എന്ന പ്രതീക്ഷയെ അസ്ഥാനത്താക്കി മഴ ശക്തിപ്രാപിച്ചു. ഒരു വാഹനം കിട്ടിയാല്‍.? എന്റെ കണ്ണുകള്‍ ആവി പൊങ്ങുന്ന റോഡില്‍ പരക്കം പാഞ്ഞു. ഒന്നു പോലും കാണാനില്ല. ‘നിങ്ങളാരെ പ്രതീക്ഷിച്ചാ നില്‍ക്കുന്നത്? കാറ്റും കോളും വരുന്നുണ്ട്. ഭാര്യക്ക് വേവലാതിയായി. കുട വാങ്ങുകയല്ലാതെ വേറെ നിവൃത്തിയില്ല. ഒരു വലിയ ഷോപ്പിനു മുന്നില്‍, ടി.വി.യില്‍ വര്‍ണ്ണക്കുടകളുടെ പരസ്യം അരങ്ങുതകര്‍ക്കുന്നു. കുടയുടെ നിരവധി മോഡലുകള്‍ വെളിയില്‍ അങ്ങിങ്ങായി തൂക്കിയിട്ടിട്ടുണ്ട്്. ഏതുവേണമെങ്കിലും എടുത്തോളൂ എന്ന മട്ടില്‍ എന്നാല്‍ അതിലൊന്നും തൃപ്തി വരാതെ ഭാര്യ കൂടുതല്‍ മികച്ചതിനായി ഷോപ്പിനകത്ത് കയറി തിരച്ചിലില്‍ ഏര്‍പ്പെട്ടു. ഞാന്‍ പുറത്ത് മഴയും നോക്കി നിന്നു. പടിഞ്ഞാറ് മഴവില്ല് പീലിവിടര്‍ത്തി. ആകാശത്തിന്റെ നീലിച്ച പളുങ്കുകട്ടിയില്‍ ഒരോലക്കുട… തിളങ്ങുന്ന ഒരു ഭൂതക്കണ്ണാടിയിലൂടെ എന്നതുപോലെ…. വാസ്തവത്തില്‍ എന്താണ് സംഭവിക്കുന്നത് ? കാഴ്ചക്ക് പിശകു പറ്റിയോ….? കണ്ണ് തിരുമ്മി നോക്കി. ഈശ്വരാ.. എന്റെ ഓലക്കുട… ചിത്രപ്പണിയുള്ള…? അതെ, കാറ്റത്ത് ഗതികിട്ടാതെ, കെട്ടൂരി, ഓലകള്‍ കീറിപ്പറിഞ്ഞ്… എന്നെ അന്വേഷിച്ച് വരുന്നത് പോലെ… പിന്നാലെ, കളിക്കൂട്ടുകാരുടെ പാട്ടുകള്‍… എവിടുന്നെന്നറിയാതെ നിറങ്ങള്‍ പെയ്തിറങ്ങുന്നു.
കാറാട്ടെ കുളം നിറഞ്ഞ് കവിഞ്ഞു. കുളപ്പടവും കടന്ന് വെള്ളം വയല്‍ത്തടത്തിലേക്ക് കമിയുന്നു. മഴനാരുകള്‍ കഷണങ്ങളായി ചായക്കൂട്ടിലെന്നതുപോലെ, വെള്ളപ്പരപ്പിനു മുകളില്‍… മഴവീണ് കൈകൂപ്പിയ പുല്‍ക്കൊടികള്‍ക്കും, കുറ്റിക്കാടുകള്‍ക്കും മുകളിലൂടെ ഈറന്‍ കാറ്റ് ചൂളംകുത്തി. കണിയാന്‍ പറമ്പിനരികെ ചെമ്പകക്കാവ് പൂത്തിരിക്കുന്നു. പറച്ചിങ്ങക്കാടുകള്‍ക്കപ്പുറം പച്ചകെട്ടിയ കാട്ടുവളപ്പിലൂടെ, ഒരു വൃദ്ധരൂപം…? ചുവന്ന പട്ടു പുതച്ച് കയ്യില്‍ വടിയുമായി, വല്യമ്മാവന്‍…
‘ഇവിടെ വരൂ’ ടാ.. ഇങ്ങോട്ട്.. വടി ആകാശത്ത് അടയാളം വെച്ചു. ഭയന്ന് വിറച്ച് ഞാന്‍ അമ്മാവന്റെ കാല്‍ക്കല്‍…
‘കുട കെട്ടിത്തീര്‍ന്നിട്ടില്ല. നാളെ കണിയാരെടത്ത് ചെന്ന് വാങ്ങിക്കോളൂ’ മഴ കനക്കുന്നുണ്ട്്. ഞാറ് വെളളത്തില്‍ മുങ്ങും. വൈകിക്കൂടാ… കുസൃ
തികാട്ടി കുടകള്‍ തച്ച് പൊളിക്കാതെ കൊുവരണം… അമ്മാവന്‍ മഴയത്ത് അപ്രത്യക്ഷനായി. മലയുടെ താഴ്‌വരയിലെങ്ങോ ഹുങ്കാര ശബ്ദം… പതുക്കെ ഇടിനാദം. വയല്‍ചെരുവില്‍ നാട്ടിപ്പെണ്ണുങ്ങളുടെ സംഘഗാനം മുഴങ്ങുന്നു. ഞാറ് പറിച്ച് ചെളി നിറഞ്ഞ, മുതിരക്കത്തിലൂടെ, പായല്‍കെട്ടിയ
കൈപ്പത്തോടും കൈതക്കാടും കടന്ന് ചെമ്പകക്കാവിന്റെ മുറ്റത്ത് കിതച്ചുനിന്നു. വള്ളിക്കെട്ട് മഴ നനഞ്ഞ് കുതിര്‍ന്നിരിക്കുന്നു. അതിന്റെ നേര്‍ത്ത ത ില്‍ ഊഞ്ഞാലാടി, പാമ്പിന്‍ കുളത്തില്‍ കുളിച്ച്, കുറിതൊട്ട്, ഒരോട്ടത്തിന് കണിയാന്‍ പറമ്പില്‍… എന്റെ ഓലക്കുടയും നാട്ടിപ്പെണ്ണുങ്ങളുടെ കളക്കുടകളും തയ്യാര്‍… പിന്നെ എല്ലാം ചേര്‍ത്ത്, സുഹൃത്തുക്കളോടൊപ്പം, ആര്‍ത്തലച്ചുള്ള മടക്കയാത്ര.
സ്‌കൂളില്‍ ഓലക്കുട എനിക്ക് മാത്രമേയുള്ളു. മടക്കിവെക്കാന്‍ കഴിയാത്തതുകൊണ്ട്് വരാന്തയിലെ തൂണില്‍ കെട്ടിയിടും. കാറ്റത്ത് പാറിപ്പോവില്ല.
മാത്രമല്ല വരാന്തയില്‍ സഞ്ചരിക്കുന്നവര്‍ക്ക് താളംപിടിക്കുകയും ചെയ്യാമല്ലോ? മഴ വീണാല്‍ കുടയില്ലാത്തവര്‍ എന്റെ കൂടെ വരും. ഓലപ്പുറത്ത് വീഴു ന്ന മഴത്തുള്ളിക്ക് പ്രത്യേക താളമുണ്ട്. അതാസ്വദിച്ച് കൊണ്ട്, വയല്‍വരമ്പിലൂടെ ഏറെ ദൂരം വെറുതെ നടക്കും. വയലിന്റെ കടും പച്ച സമൃദ്ധിയുടെ ലക്ഷണമാണെന്ന് അമ്മ പറയാറണ്ട്്. അങ്ങനെ തട്ടിമുട്ടി താളം പിടിച്ച് മഴക്കാലത്തിന്റെ അന്ത്യത്തോടുകൂടി കുടയുടെ ആയുസ്സ് തീരുന്നു. പിന്നെ, അടുത്ത മ ഴക്കാലത്തിനായുള്ള കാത്തിരിപ്പ്. ഇടിയും മിന്നലുമുണ്ട്്. മഴ കാറ്റത്ത് ഒരഹങ്കാരിയെപ്പോലെ നൃത്തം വെക്കുന്നു. കടവരാന്ത ചെളികയറി നനഞ്ഞൊലിച്ചു. ‘ഈ മഴ ചോരുന്ന ലക്ഷണമില്ല. കണ്ടില്ലേ വീണ്ടും കലി വരുന്നത്.? നമുക്ക് നടക്കാം. അല്‍പം നനയട്ടെ…
നിറമുള്ള രണ്ട്് ഫേഷന്‍ കുടയുമായി ഭാര്യ’ പെട്ടെന്ന് വീടെത്താനുള്ള വ്യഗ്രത അവളില്‍ പ്രകടമായിരുന്നു. പെരും മഴയത്ത് ഞങ്ങള്‍ റോഡിലിറങ്ങി. തീ കത്തി നില്‍ക്കേ മാസത്തില്‍ പാടവും വരമ്പും കവിഞ്ഞൊഴുകുക? വേനലില്‍ മൂത്തു പഴുത്ത് പാകം വന്ന് മറ്റൊരു ജന്മത്തിനായ് കാറ്റത്തു പാറിക്കളിക്കേണ്ടകാലത്ത് മഴവെള്ളത്തില്‍ കുതിര്‍ന്ന് വിത്തുകള്‍ നശിക്കുക? തകര്‍ത്ത് പെയ്യേണ്ട കാരാകര്‍ക്കിടകത്തില്‍ ഒരു തുള്ളി വെള്ളമില്ലാതെ ഭൂമി വരുകീറുക?
ഒട്ടും സുഖകരമല്ലാത്ത കാഴ്ച തന്നെ. കാലംതെറ്റി പെ യ്യുന്ന മഴ മനസ്സില്‍ കരിനിഴല്‍ വീഴ്ത്തുന്നു. പൊടുന്നനെ ഓരോന്ന് കീഴ് മേല്‍ മിറയുമ്പോള്‍ പൊരുത്തപ്പെടാനുള്ള പ്രയാസം..? ആകാശത്തിന്റെ അതിര്‍ത്തിയില്‍ നിറങ്ങളുടെ സമ്മേളനം. ഇടയിലെങ്ങോ ഒരാശ്വാസമായി എന്റെ ഓലക്കുട..
ഉച്ചത്തില്‍ ഇടിമുഴങ്ങുന്നു. മുകളില്‍ നോക്കിയപ്പോള്‍ മഴത്തുള്ളികള്‍ കണ്ണില്‍ഒട്ടും തണു പ്പ് തോന്നിയില്ല. അതിന് കണ്ണീരിന്റെ ചൂടായിരുന്നു. താന്‍താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ .. ആലോചിച്ചിട്ട് ഒരെത്തും പിയിയും കിട്ടുന്നില്ല. ഒരു ഭ്രാന്തനെപ്പോലെ മഴ സകല താളങ്ങളും തെറ്റിച്ച് പെയ്തുകൊണ്ടിരുന്നു.
…………
ടി.പി.രാമചന്ദ്രന്‍ കടമ്പേരി
ഫോണ്‍9446944832




നല്ല കഥ … വല്ലാത്ത ഒരു നൊസ്റ്റാള്‍ജിയ
അക്ഷരങ്ങളില്‍ മഴയുടെ കുളിര്. ഉള്ളില്‍ എവിടെയോ നനയുന്നു. വാക്കുകള്‍ ചിത്രമെഴുതുന്നു. നന്നായി. ഇനിയും പ്രതീക്ഷിക്കുന്നു.
നന്നായിടുണ്ട് …
നല്ല കഥ
നല്ല കഥ
ഒന്നാന്തരം …
ഈ കഥ വായിച്ചപ്പോള്‍ എന്തോ മനസ്സില്‍ ഒരു നൊമ്പരം