ഐഎസ്എല്‍ രണ്ടാം സീസണ്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് 5-1 തോല്‍വി

isl
സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് 5-1 തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകളുടെ പെട്ടിയിലെ അവസാനത്തെ ആണിയായി.
കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് തോറ്റപ്പോള്‍ തന്നെ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി ഏതാണ്ട് തീരുമാനിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ടീം ജയിക്കുകയും മറ്റു ടീമുകളുടെ മത്സര ഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫില്‍ കളിക്കാനുള്ള സാധ്യത അപ്പോഴും ബാക്കിയായിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാന ഘട്ടത്തിലെ കുതിപ്പിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാന നാലില്‍ ഇടംപിടിച്ചതെന്നത് ആരാധകരുടെ പ്രതീക്ഷയേറ്റി. എന്നാല്‍ ഹോം മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളുടെ മുന്നില്‍ ഗോവയുടെ അഞ്ച് ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ പത്തു പേരുമായാണ് കളിച്ചതെന്ന ന്യായമൊന്നും ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമിന്റെ ഫാന്‍സിനു മുന്നില്‍ തെല്ലും വിലപ്പോവില്ല. ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്എല്‍ രണ്ടാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കളത്തിലിറങ്ങിയത്. ആദ്യ സീസണില്‍ റണ്ണറപ്പുകളായ ടീം ഇത്തവണ കിരീടം നേടുമെന്നു തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ലീഗ് ഘട്ടം അന്ത്യത്തോടടുക്കുമ്പോള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് പരായത്തിന്റെ പടുകുഴിയിലാണ് ടീം.

Facebook Comments