Android സ്മാര്‍ട്ട്‌ ഫോണുമായി ലെനോവ

ഇന്ത്യന്‍ സ്മാര്‍ട്ട്‌ ഫോണ്‍ മാര്‍ക്കറ്റിലേക്ക് ലെനോവയും. പുതിയ അഞ്ചു Android ഫോണുകളാണ് ലെനോവയില്‍ നിന്നും വില്പനയ്ക്ക് എത്തുന്നത്. Lenovo K860, Lenovo S880, Lenovo P700i, Lenovo S560 and Lenovo A60+ എന്നിവയാണവ.

അല്പം വില കൂടിയ ഒന്നാണ് Lenovo K860 ഇരുപത്തി എട്ടയിരം രൂപ വിലവരുന്ന ഈ മോഡലില്‍ 5 ഇഞ്ച്‌ IPS ഡിസ്പ്ലേ സ്ക്രീന്‍ (റെസല്യൂഷന്‍ 720×1280), 8 ജി ബി സ്ടോറേജ്, 8 മെഗാ പിക്സല്‍ ക്യാമറ എന്നിവയും ഉണ്ട്. 1.4 GHz ക്വാര്‍ഡ് കോര്‍ പ്രോസസ്സറാണ് ലെനോവ K860 ക്ക് കരുത്തുപകരുക.

5 ഇഞ്ച്‌ ഡിസ്പ്ലേ സ്ക്രീനോട് കൂടിയ മറ്റൊരു മോഡലാണ് ലെനോവ S880. വെറും 9.9.mm കനം മാത്രമുള്ള ഈ മോഡല്‍ HTC ഡിസയര്‍, സാംസങ്ങ് ഗ്യാലക്സി S Duos എന്നിവയോട് മത്സരിക്കാന്‍ പോകുന്ന ഒന്നാണ്. വില 18,999.

സംഗീതത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു മോഡല്‍ ആണ് S560. ഡോള്‍ബി ഡിജിറ്റല്‍ പ്ലസ്‌ സാങ്കേതിക പ്രയോജനപ്പെടുത്തിയുള്ള ഈ മോഡലിന്റെ വില Rs. 14,999.

ഇരുപത്തി എട്ടു മണിക്കൂര്‍ സംസാര സമയവും പതിമൂന്നു ദിവസം വരെ സ്റ്റാന്റ് ബൈ സമയവും വാഗ്ദാനം നല്‍കുന്ന ഒരു മോഡല്‍ ആണ് P700i. ഡ്യുവല്‍ സിം, 4 ഇഞ്ച്‌ ഡിസ്പ്ലേ, 1Ghz ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ എന്നീ സവിശേഷതകള്‍ ഉള്ള ഇതിന്റെ വില Rs 12,499 മാത്രമാണ്.

തുടക്കക്കാരെ ഉദ്ധേശിച്ചുകൊണ്ടുള്ള A60 + ആണ് മറ്റൊരു മോഡല്‍. 3.5 ഇഞ്ച്‌ സ്ക്രീന്‍, Android 2.3 എന്നീ സവിശേഷതകള്‍ ഉള്‍പ്പെടെ 6,499 രൂപയാണ് വില.

കേരളം, കര്‍ണാടക, ആന്ദ്രപ്രദേശ്‌, തമിഴ്നാട്, ഗുജറാത്ത്‌ എന്നിവങ്ങളിലെ ഒട്ടുമിക്ക മൊബൈല്‍ ഷോറൂമുകളിലും എല്ലാ ലെനോവ സ്ടോറുകളിലും ഈ അഞ്ചു മോഡലുകളും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.lenovomobile.com/en

Facebook Comments