വൈദ്യുതി ബോര്‍ഡ് എല്‍.എന്‍.ജി പവര്‍പ്ലാന്റ് വാങ്ങുന്നു

വൈദ്യുതി ഉപയോഗം കൂടുതലുള്ള സമയത്തെ പ്രതിസന്ധി മറികടക്കാനായി വൈദ്യുതി ബോര്‍ഡ് ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) പവര്‍ പ്ലാന്റ് വാങ്ങുന്നു. ഫിന്‍ലന്‍ഡ് കമ്പനിയായ വാര്‍ട്‌സിലയില്‍ നിന്നാണ് പ്ലാന്റ് വാങ്ങുന്നത്. കഴിഞ്ഞ ജൂണില്‍ കമ്പനിയുമായി കെ.എസ്.ഇ.ബി കരാറൊപ്പിട്ടിരുന്നു. 40 മെഗാവാട്ടിന്റെ പ്ലാന്റാണ് വാങ്ങുന്നത്. 2017 ഏപ്രിലില്‍ എല്‍.എന്‍.ജി പ്ലാന്റ് കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

വാര്‍ട്‌സിലയ്ക്ക് ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന ആദ്യ കരാറാണിത്. കൊച്ചിയിലെ എല്‍.എന്‍.ജി പ്ലാന്റില്‍നിന്ന് പൈപ്പുവഴിഎത്തിക്കുന്ന എല്‍.എന്‍.ജി ഉപയോഗിച്ചാകും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുക. നാല് എഞ്ചിനുകളാവും വാര്‍ട്‌സില നല്‍കുന്ന എല്‍.എന്‍.ജി പ്ലാന്റിനുണ്ടാവുക. കൊച്ചിയില്‍തന്നെ പ്ലാന്റ് സ്ഥാപിക്കും. കെ.എസ്.ഇ.ബിയുടെ ആദ്യ വാതക പവര്‍പ്ലാന്റാവും ഇത്.

Facebook Comments