മാളവിക വരുന്നു ശ്വേതാ മോനോന്റെ മകളായി

കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയംകവര്‍ന്ന മാളവിക നായര്‍ മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്നു.

അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിലൂടെ വളരെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മാളവികയുടെ തിരിച്ചുവരവ്. ശ്വേതാമേനോന്റെ കൗമാരക്കാരിയായ മകളായാണ് മാളവിക ചിത്രത്തില്‍ വേഷമിടുന്നത്.

malavika-malayalam-actress

കറുത്തപക്ഷികള്‍ എന്ന ചിത്രത്തില്‍ മല്ലിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മാളവിക മലയാള സിനിമയിലെത്തുന്നത്. അന്ധയായ പെണ്‍കുട്ടിയെ അവതരിപ്പിച്ച മാളവിക 2008ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിരുന്നു. ഊമക്കുയില്‍ പാടുമ്പോള്‍ (2012) എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ റീമയെ അവതരിപ്പിച്ചാണ് രണ്ടാം തവണ മാളവിക സംസ്ഥാനപുരസ്‌കാരം നേടിയത്.