ചെന്നൈക്കൊരു കൈത്താങ്ങ്

നമ്മുടെ സഹോദരനഗരമാണ് ചെന്നൈ. നൂറ്റാണ്ടിന്റെ മഹാമാരിയില്‍ എല്ലാംനഷ്ടപ്പെട്ട് തണുത്തുമരവിച്ചു നില്കുന്ന തമിഴകതലസ്ഥാനത്തോട് തനിച്ചല്ലെന്ന് പറയേണ്ടത്, അതുകൊണ്ടുതന്നെ നമ്മുടെ കടമയുമാണ്. ചെന്നൈയ്ക്കായി മൂന്നുനാള്‍കൊണ്ട് കഴിയാവുന്നത്ര കുടിവെള്ളവും ഭക്ഷണവും ശേഖരിക്കുവാനുള്ള ശ്രമത്തിന് മാതൃഭൂമി തുടക്കമിട്ടു. ‘ചെന്നൈയ്‌ക്കൊരു കൈത്താങ്ങ്’ എന്ന പേരിലുള്ള സഹായദൗത്യത്തിലൂടെ കുപ്പിവെള്ളവും പായ്ക്കറ്റുകളിലെ ഭക്ഷണസാധനങ്ങളുമാണ് സമാഹരിക്കുന്നത്. ബിസ്‌കറ്റ്, റസ്‌ക്, പാല്‍പ്പൊടി, ബേബിഫുഡ് തുടങ്ങി പൊട്ടിക്കാത്ത പായ്ക്കറ്റിലുള്ള ലഘുഭക്ഷണമെന്തും നല്കാം. ഒരുകുപ്പി വെള്ളമാണെങ്കില്‍പോലും സ്വീകരിക്കും. പായ്ക്ക് ചെയ്തതാകണമെന്നുമാത്രം. വസ്ത്രങ്ങള്‍ ഒഴിവാക്കണം. വെള്ളി, ശനി ദിവസങ്ങളിലായി അടുത്തുള്ള മാതൃഭൂമി ഓഫീസുകളില്‍ ഇവ ഏല്പിക്കാം. ക്ലബ്ബ് എഫ്.എം,മാതൃഭൂമി ന്യൂസ് ചാനല് ഓഫീസുകളിലും ഇതിനുള്ള സൗകര്യമുണ്ടാകും. ശനിയാഴ്ച വൈകിട്ടുവരെ സമാഹരിച്ച സാധനങ്ങളുമായി മാതൃഭൂമിയുടെ സഹായവാഹനങ്ങള്‍ ചെന്നൈയ്ക്ക് തിരിക്കും.നിങ്ങളുടെ സഹായം എത്ര ചെറുതുമാകട്ടെ, അതിന്റെ വലിപ്പം ഏറെയാണ്. കാരണം ഇവിടെ ‘അവര്‍’ എന്ന വാക്കില്ല,നമ്മള്‍ എന്നേയുള്ളൂ…

സ്വരുക്കൂട്ടാം സാമ്പത്തികസഹായവും എല്ലാം നഷ്ടപ്പെട്ട ചെന്നൈയ്ക്ക് സാമ്പത്തികസഹായം നല്കുന്നതിനായി ബാങ്ക് അക്കൗണ്ടും മാതൃഭൂമി തുടങ്ങിയിട്ടുണ്ട്. എസ്ബിടി അക്കൗണ്ട് നമ്പര്‍:

Mathrubhumi Chennai flood relief fund
SBT Main Branch Calicut
Savings Bank Account Number-67345198547
IFS code- SBTR0000188
സംശയങ്ങള്‍ക്ക് വിളിക്കാം- മൊബൈല്‍- 9544011000

Facebook Comments