മൈക്രോമാക്‌സ് ഇനി മുഴുവന്‍ ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കും

മൈക്രോമാക്‌സ് ഇനി മുഴുവന്‍ ഫോണുകളും ഇന്ത്യയില്‍ നിര്‍മിക്കും. 2018 ഓടെ മൈക്രോമാക്‌സിന്റെ എല്ലാ ഫോണുകളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനാണ് കമ്പനിയുടെ നീക്കം. ചൈനയില്‍ നിന്നും ഇന്ത്യയില്‍ ഉത്പാദനം മാറ്റുന്നതോടെ ഫോണിന്റെ വിലനിലവാരത്തില്‍ വലിയ കുറവ് വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. ചൈനയിലെ ലേബര്‍ ചാര്‍ജ് കൂടുതലാണെന്നും മൈക്രോമാക്‌സിന്റെ മൂന്നിലൊന്നും പ്രൊഡക്ടുകളും അസമ്പിള്‍ ചെയ്യുന്നത് ഇന്ത്യയില്‍ തന്നെയാണെന്നും രാഹുല്‍ ശര്‍മ അറിയിച്ചു.

അടുത്ത ഒരു വര്‍ഷത്തോടെ തന്നെ ഉത്പാദനം മുഴുവനായും ഇന്ത്യയില്‍ ആക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

micromax