(മാസങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി പത്രത്തില്‍ വന്ന ഈ ചിത്രം കാണാന്‍ ഇടയായപ്പോള്‍ മനസില്‍ കോറിയിട്ട വാക്കുകളാണിത് )

ചുവര്‍ നഷ്‌ടമായ
ആ പഴയ ചിത്രം
മാലിന്യകൂമ്പാരത്തിലെ
പുതിയ അഥിതിയായി!.
രണ്ട് ദിക്കില്‍ നിന്നു വന്നു,
ഒരു കൂട്ടിലവര്‍ ,
ഭാര്യയും ഭര്‍ത്താവുമായി!.
പിന്നെയവര്‍ ,
അച്ചനും അമ്മയുമായി.
ഒടുവിലവര്‍ ,
അമ്മൂമ്മയും അപ്പൂപ്പനുമായി.
ഇപ്പോളവര്‍ ,
വൃദ്ധസദനത്തിലോ?
ശ്‌മശാനത്തിലോ?
അറിയില്ല!.
എച്ചില്‍ കൂമ്പാരത്തിലിരുന്നവരുടെ
ചിത്രം പരിഹസിക്കുകയാണിപ്പോഴും,
ക്രൂരമായ കാലത്തേയും
മനുഷ്യ ചെയ്തികളേയും!.
അവരിപ്പോഴും,
ചില്ലുകൂട്ടിലാണെന്നതിന്നാല്‍
കാക്കയുടെ കൊത്താനോ
പട്ടിയുടെ കടിയോ
ദുര്‍ഗ്ധമോ അവര്‍ക്കേല്‌ക്കില്ല!.
ഉപേക്ഷിച്ചവര്‍ അറിയാതെ
ചെയ്ത ആ പുണ്യത്തില്‍ ,
നമ്മുക്കവരെ സ്തുതിക്കാം വെറുക്കാം.
സ്വപ്നങ്ങള്‍ ,
നിശബ്ദ നൊമ്പരമാവുന്ന
ഈ എച്ചില്‍ കൂമ്പാരത്തില്‍
പുതിയ അഥിതിയായി
അവര്‍ കിടന്നു.





എല്ലാം ഉണ്ടായിട്ടും വൃദ്ധ സദനത്തില്‍ കഴിയേണ്ടി വരുന്ന അവസ്ഥ .
ചവറ്റു കോട്ടയ്ക്ക് തുല്യമാകുന്ന മാതാ പിതാക്കള്‍ … കാലത്തിന്റെ പോക്ക് എവിടെ ചെന്നവസാനിക്കും ….. അറിയില്ലല്ലോ …..
എഴുതുനതെല്ലാം വളെരെ രീളിസ്ടിസും ടൌചിങ്ങും ആണ്. നൈസ് വര്‍ക്ക്!!!
ആ പടത്തിനാണോ വാക്കുകള്‍ക്കാണോ വികാരം കൂടുതല്‍ എന്നറിയില്ല…
രണ്ടും മികച്ചു നില്‍ക്കുന്നു…
ഹൃദയത്തില്‍ തറക്കുന്നവ
മുന്പ് ഞാന്‍ വായിച്ചതു ഓര്‍ക്കുന്നു …..നല്ല കവിത എന്ന് അല്ല മൂര്‍ച്ചയുള്ളത് …
ചെറിയൊരു നൊമ്പരം നല്‍കുന്നു ഈ കവിത ..നന്നായി എഴുതി ..
ഒരു ഫോട്ടോ ഇത്രയധികം സംസാരിക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോനി….ഒപ്പം സങ്കടവും…നൊമ്പരവും….gud
നന്നായിട്ടുണ്ട്
vedanippikkunna oru chitram .
aashamsakal
ഹൃദയത്തില്‍ തട്ടി ആത്മാവതി -
ലേയ്ക്കൊഴുകുന്നീ കവിത
ഒരു എഴുത്തുകാരന്റെ രചനകൽക്ക് വളക്കൂറാകുന്നത്, അയ്യാളുടെ നിരീക്ഷണങ്ങളാണ്…മഞ്ഞുതുള്ളിയിൽ മാണിക്യകല്ലിനേയും.നക്ഷത്രങ്ങക്കെ താരഹാരമായും,അദ്ദേഹത്തിനു കാണൻ കഴിയും.ഇവിടേ….എച്ചില്‍ കൂമ്പാരത്തില്‍ കിടക്കുന്ന് ഒരു ഫോട്ടോയിൽ, നിരിക്ഷണ പാടവത്തിൽ,കവി കണ്ട് കാഴ്ച മനൊഹരമയി ഒരു കവിതയിലൂടെ പകർത്തിയിരിക്കുന്നൂ…ഭാവുകങ്ങൾ
നന്നായിട്ടുണ്ട്..കുറച്ചുകൂടി ആഴത്തില്‍ എഴുതാമായിരുന്നു….
നമ്മുടേതെന്നു അഹങ്കരിച്ചിരുന്ന പലതും നമുക്ക് നഷ്ട്ടമായിക്കൊണ്ടിരിക്കുന്നു. ഈ ഫോട്ടോ അതിന്റെ ഒരു അടയാളം.
കവിത എഴുതി ദു:ഖിക്കാനെ നമുക്ക് കഴിയുന്നുള്ളൂ.
നമ്മള്‍ മലയാളികള്‍ എന്താ ഇങ്ങനെ?