facebook  twitter  rss feed 

കാമസൂത്രയുടെ അവകാശികള്‍

ലൈംഗിക സ്വത്വത്തിന് ആധുനികത പ്രമുഖ സ്ഥാനം നല്‍കുന്നുണ്ട്. ഒരു ആധുനിക സമൂഹം യാഥാസ്ഥിതിക സദാചാരങ്ങളുടെ ഇരച്ച് കയറ്റത്തിന് സാക്ഷിയാവാന്‍ സാധ്യതയുണ്ടെന്നും, അവയുടെ ലിറ്റ്മസ്‌ടെസ്റ്റ് എല്ലായ്‌പ്പോഴും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കാളും ലൈംഗീകതയോടുള്ള നിലപാടിനെ ആശ്രയിച്ചാണിരിക്കുന്നത് എന്ന് സുധീര്‍ കക്കര്‍ നിരീക്ഷിച്ചിട്ടുണ്ട്.    മുഖമില്ലാത്ത തൊഴിലാളി വര്‍ഗ്ഗങ്ങളൂടെ നേരം പോക്കുകള്‍ പ്രധാനമായും ജനപ്രിയ സിനിമകളാണ്. വരേണ്യ വര്‍ഗ്ഗത്തിന്റെ സങ്കീര്‍ണ്ണതകളും, നിഷ്‌കളങ്കതകളും, ആഭാസത്തരങ്ങളും അവര്‍ വിനോദമായി കാണുകയാണ്.

നീലത്താമര, രതിനിവ്വേദം, അവളുടെ രാവുകള്‍ തുടങ്ങിയ സിനിമകളുടെ വ്യവഹാരങ്ങള്‍ അവ ഒരു അപഭ്രംശമൊ, വൈകൃതമോ, സാമൂഹ്യ വിരുദ്ധമോ ആണ്. ധാര്‍മ്മിക ച്യുതിയൂടെ ലക്ഷണം ആണ് ഇത്തരം സിനിമകള്‍ പിന്തുടരുന്നത്. കലാസൃഷ്ടി എന്ന പദവി ഇവ അര്‍ഹിക്കുന്നില്ല. ലൈഗീക വ്യാപാരമാണ് ഇവയുടെ ലക്ഷ്യം അതില്‍ ഇവ വിജയിക്കുന്നുണ്ട്.

പൊതുജീവിത വ്യവഹാരങ്ങളില്‍ നിന്നും നമ്മള്‍ (സദാചാര വാദികള്‍) ശ്രദ്ധാപൂര്‍വം മറച്ചു വച്ചിരിക്കുന്ന ലൈംഗികതയെഒരു പൊതു മിനിമം പരിപാടിയായി അവതരിപ്പിച്ചുകൊണ്ട് എം.ടി, പത്മരാജന്‍, ഭരതന്‍ സിനിമകള്‍ സദാചാരവാദികളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം സിനിമകള്‍ക്ക് ഒരു കുടുമ്പത്തേയും പൊറ്റേണ്ടതില്ല. സാമൂഹിക സദാചാരങ്ങളെ മാനിക്കേണ്ടതില്ല, മാന്യത എന്ന ബാധ്യതയും ഇതിനില്ല. എക്‌സിബിഷനിസത്തിന്റെ സ്ത്രീ ശരീരമായാണ് ഓരോ ചലച്ചിത്ര നടിയുടേയും നിലനില്‍പ്പ്. ഷോ ബിസിനസ്സിന്റെ ഭാഗമായി നമ്മുടെ നടികള്‍ തമിഴിലും, തെലുങ്കിലും ചെന്ന് തുണിയുരിന്നത് ആവേശത്തോടെ കാണുന്ന മലയാളി പ്രേക്ഷകന്‍ അവരെ സ്വന്തം ഭാഷാചിത്രത്തില്‍ അങ്ങിനെ കാണുമ്പോള്‍ ധാര്‍മ്മിക രോക്ഷം കൊള്ളുന്നു. സ്ത്രീയെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുന്ന ശീലം മലയാള സിനിമയ്ക്ക കിട്ടിയത് മലയാളി പുരുഷനില്‍ നിന്നു തന്നെയാണ്.

ഇത്തരം സിനിമകളില്‍ സാംസ്‌കാരികമായതെല്ലാം അവധിയിലാണ്. ആദര്‍ശശാലിയായ നായകര്‍ ഇല്ല, അമാനുഷികമായ സംഘട്ടനമില്ല, സര്‍വ്വംസഹകളും, സ്‌നേഹനിധികളുമായ നായികമാരില്ല. ലൗകീകമായ വിയര്‍പ്പും, ആര്‍ത്തിയും പൂണ്ട ശരീരങ്ങള്‍ മാത്രം രതിചേച്ചിയേയും ഓപ്പോളിനേയും, കുട്ട്യേടത്തിയേും, ക്ലാരയേയും ആണ്‍നോട്ടങ്ങളിലൂടെ മാത്രമാണ് നാം ഇത്രനാളും കണ്ടുപോന്നിട്ടുള്ളത്. ഇവരുടെ സിനിമകളില്‍ അമ്മ മാത്രം ദൈവമായി നിലനില്‍ക്കുന്നു. ഓരോ ദൃശ്യവും അദൃശ്യമാക്കുന്നതും ഇല്ലാതാക്കുന്നതും സ്ത്രീയോടുള്ള ബഹുമാനങ്ങളെയാണ്. മാര്‍ക്കറ്റ് റിയലിസത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നത്. പതിവ്രത, കുലട, ശാലീന, യക്ഷി, കാമുകി, മോഹിനി, അമ്മ, വേശ്യ തുടങ്ങിയ ചിരപരിചിതമായ പുരുഷനോട്ടത്തിന്റേയും, ആനന്ദത്തിന്റേയും ഭാഷയില്‍ മാത്രമായി ശരീരത്തെ കണക്കിലെടുത്ത് മാത്രമെ നമ്മുടെ ജനപ്രിയ സിനിമക്ക് ഒരു ‘ഹൗസ്ഫുള്‍’ ബോര്‍ഡ് വെക്കാന്‍ പറ്റുന്നുള്ളു.പുരുഷ ബന്ധങ്ങളില്‍ കടന്ന് കയറുകയും അതിന്റെ താളം തെറ്റിക്കുകയും ചെയ്യുന്ന വാരിക്കുഴി അഥവാ സാമൂഹിക ബാദ്ധ്യതകളായിട്ടാണ് ഇവര്‍ സ്ത്രീകളെ കണ്ടിരിക്കുന്നത്.

മനുഷ്യന്‍ എന്ന സാമൂഹിക പദത്തെ ഒരുചരക്കാക്കുന്നതില്‍ സിനിമ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. ഐ. വി ശശി ഹരിഹരന്‍ തുടങ്ങി, എം.ടി യുടേയും പത്മരാജന്റേയും തിരക്കഥയില്‍ സംവിധാനം ചെയ്തവര്‍ ഇപ്പോഴും തിരസ്‌കാരത്തിന്റെ വഴിയിലാണ്. നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്ന് സിനിമ കാണാന്‍ ശീലിച്ച മലയാളി സാമ്പത്തിക വിജയം നേടുന്ന ചിത്രങ്ങള്‍ മാത്രം കാണാനും പരിശീലിച്ചിരിക്കുന്നു.

ആഘോഷപൂര്‍വം വരവേല്‍ക്കത്തക്ക വിശേഷണങ്ങളൊന്നും ഇത്തരം സിനിമക്കില്ല. ഇത്തരം സിനിമകള്‍ വന്നിരുന്ന കാലഘട്ടങ്ങളില്‍ പുതിയ വിപണിയുടെപരീക്ഷണം പലപ്രതികരണങ്ങള്‍ ഉണ്ടാക്കി എന്ന രീതിയില്‍ വാണിജ്യ വിജയം നേടിയിരുന്നു. കഥയുടെയും ഇതിവൃത്തത്തിന്റേയും കാര്യത്തില്‍ ഒരു മാറ്റവുമില്ല. ലൈഗികത, ഹിംസാവേശം തുടങ്ങിയ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍, ചരിത്രപരമായ ഒരു ആവര്‍ത്തനം മാത്രം. വാണിജ്യ വിജയം നേടുന്നതില്‍ത്യാഗസുരഭിലവും, ഭാവതരളിതവുമൊക്കെയായിരുന്ന പ്രേമം അപചയപ്പെട്ടു. ലൈഗികാഭിനിവേശത്തിന്റെ കാലമാണ് ഇന്ന്. സൗകര്യം കിട്ടുമ്പോഴെല്ലാം വാരിപ്പുണരുകയും ഇണചേരുകയും ചെയ്യുന്ന വീണ്ടുവിചാരമില്ലാത്ത ലൈംഗികത ഒരു മനോരോഗമാണ്.

സ്ത്രീ കഥാപാത്രങ്ങള്‍ വസ്ത്രം മാറുന്ന രംഗങ്ങളാണ് ഇത്തരം ചിത്രങ്ങളില്‍ ഏറെയും, സ്ത്രീകളുടെ പ്രധാന തൊഴില്‍ കുളിയും വസ്ത്രം മാറലുമാണ്. വസ്ത്രത്തിന്റെ സ്ഥാനചലനങ്ങള്‍ പോലും സംവിധായകന്‍ പകര്‍ത്തിയെടുക്കുന്നു. പ്രേക്ഷകന്റെ ഞരമ്പ് രോഗത്തെ തൃപതമാക്കുവാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. അതു കൊണ്ട് തന്നെ ഇവയുടെയൊക്കെ റീമേക്കുകള്‍ക്ക് പരാജയം ഉണ്ടാകുന്നില്ല.

മനുഷ്യന് എന്തിനോടെങ്കിലും തോനുന്ന താത്പര്യത്തെ മുതലെടുക്കുന്നതാണ് കലയുടെ വാണിജ്യവത്ക്കരണം. മൂലധനം, വിപണി, സാങ്കേതികത തുടങ്ങിയവ അനിവാര്യമായ സിനിമയില്‍ കലാസിനിമ ഉരിത്തിരിയുന്നത് ഇതിനെല്ലാം അതീതമായ ഒരിടത്തില്‍ സ്വയം പ്രതിഷ്ഠിച്ചുകൊണ്ടാണ്. കലാസിനിമയുടെ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രം ഇപ്പോഴും ഏറെക്കുറെ അദൃശ്യമായി തുടരുന്നു.

രതിചേച്ചിയെ ഒരു സഹോദരിയായി മലയാളികള്‍ക്ക് എന്നെങ്കിലും കാണാന്‍ പറ്റുമൊ?. ഇത്തരം ചിത്രങ്ങളൂടെ അണിയറ പ്രവര്‍ത്തകര്‍ സ്ത്രീ വിരുദ്ധ നിലപാടുകള്‍ ആണ് എന്നും പിന്തുടര്‍ന്നിട്ടുള്ളത്. ഒരു നിമിഷം കൊണ്ട് ബന്ധങ്ങള്‍ പൊട്ടിച്ചെറിയുകയും, ഒരു നിമിഷം കൊണ്ട് ബന്ധങ്ങള്‍ സ്ഥപിച്ചെടുക്കുകയും ചെയ്യുന്ന വ്യക്തികള്‍ സെക്‌സ്, വയലന്‍സ് എന്ന യഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ കിടന്ന് പിടയുകയാണ്.

മലയാള സിനിമയിലെ ഉത്തമ പുരുഷന്മാരും കുലപതികളും എത്രമാത്രം സ്ത്രീ വിരുദ്ധരാണ് എന്നറിയാന്‍ നമ്മള്‍ ഇവരുടെ ചിത്രങ്ങള്‍ വീണ്ടും വീണ്ടും കാണണം. ഇവരുടെ ചിത്രങ്ങള്‍ റീമേക്ക് ചെയ്യപ്പേടുമ്പോള്‍ ഒരിക്കലും പരാജയം സംഭവിക്കാത്തതും ഇതാണ് കാരണം. ഇവര്‍ ബാഷ്പികരിച്ച സ്ത്രീകള്‍ വീണ്ടും തെളിയുന്നു. ലൈഗീക ചൂഷണം എന്നാണ് പരാജയപ്പെട്ടിട്ടുള്ളത്. ലൈംഗീക ചൂഷണങ്ങളുടെ പാരമ്പര്യവകാശികളായി കാമസൂത്ര കൊണ്ട് നമുക്ക് പിടിച്ച് നില്‍ക്കാം. വിവാഹത്തിന്റെ കാര്യത്തിലായാലും സെക്‌സിന്റെ കാര്യത്തിലായാലും ഏത് പാശ്ചാത്യരാജ്യത്തെ അപേക്ഷിച്ചും കൂടുതല്‍ സ്വാതന്ത്ര്യം നമുക്കുണ്ട്

———————————————–

9 Comments + Add Comment

  • ആധുനീക മലയാളം സിനിമയെ ഇങ്ങനെ പഴിക്കുന്ന ജനീഷിനെ പോലുള്ള എഴുത്തുകാരോട്; നിങ്ങളുടെ രോഷം എനിക്ക് മനസ്സിലാകും പക്ഷെ ഇത്തരം സിനിമകള്‍ വളരാന്‍ അല്ലെങ്കില്‍ വിജയിക്കാന്‍ നിങ്ങളെ പോലുള്ളവരും ഒരു കാരണം ആകുന്നില്ലേ ??

    “സ്ത്രീകളുടെ പ്രധാന തൊഴില്‍ കുളിയും വസ്ത്രം മാറലുമാണ്.”

    പ്രയോഗം അത്ര രസിച്ചില്ല .. കാരണം എല്ലാ സ്ത്രീ കഥാ പാത്രങ്ങളും അങ്ങനെ ആയിക്കൊള്ളണമെന്നില്ല ..

  • പൊയ്മുഖങ്ങൾ ഒട്ടും ഇല്ലാത്ത ബ്ലോഗിനു് നന്ദി. അമ്മയെയും പെങ്ങളെയും എങ്ങനെ പ്രാപിയ്ക്കാം എന്ന് ഗവേഷണം നടത്തി കുരുന്നു തലമുറയുടെമുന്നിലേയ്ക്ക്‌ നമ്മുടെ സാംസ്കാരിക നായകന്മാർ വച്ചുകൊടുക്കുമ്പോൾ മലയാളി എത്ര സ്ന്തോഷത്തോടാണു് രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നത്‌, പിന്നീടങ്ങോട്ട്‌ അതിനെപ്പറ്റി എത്ര ചർച്ചകളാണു് നടക്കുന്നത്‌. തങ്ങളുടെ അഭിനയപാടഠവത്തെപ്പ്റ്റി എത്ര വാചാലമായിട്ടാണു് താരങ്ങൾ സംവാധിക്കുന്നത്‌. ഈശ്വരോ രക്ഷ

  • ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് മുഴുവന്‍ ശരികള്‍ തന്നെ. എങ്കിലും മറുഭാഗവും ശരികള്‍ തന്നെ. ശരികളുടെയും തെറ്റുകളുടെയും കൂമ്പാരത്തില്‍ നിന്ന് കുറെ ശരികള്‍ എടുത്തു കാണിക്കുന്നു എന്നെ തോന്നുന്നുള്ളൂ. കാരണം ജനങ്ങള്‍ എന്നാല്‍ എല്ലാവരും ഒരുപോലെ ഉള്ള ആളുകള്‍ അല്ല എന്നത് തന്നെ. ഒരാളുടെ ശരി മറ്റേ ആളുടെ അങ്ങേ അറ്റത്തെ തെറ്റ്. എന്റെ കാര്യം തന്നെ എടുക്കാം. എല്ലാ മൃഗങ്ങളും നമ്മളെ പോലെ ആത്മാക്കള്‍ ആണ് എന്ന് വിശ്വസിക്കുന്ന ഞാന്‍ (എന്നെ പോലെ ലക്ഷ കണക്കിന് പേര്‍ ഉണ്ട്) മൃഗങ്ങളെയും പക്ഷികളെയും ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയും തിന്നുകയും ചെയ്യുന്ന പ്രവര്‍ത്തി കൊടും പാപം ആണ് എന്ന് വിശ്വസിക്കുന്നു. എന്നാല്‍ എന്റെ നോട്ടത്തിലെ ഈ തെറ്റ് വേറൊരു വലിയ ജന വിഭാഗത്തില്‍ പെടുന്നവര്‍ക്ക് തെറ്റേ അല്ല. അതൊരു വലിയ ശരി ആണ് അവര്‍ക്ക്. പുണ്യ അവസരങ്ങളില്‍ അവര്‍ മൃഗങ്ങളെ കൊന്നു തിന്നുന്നു. ഇത് പോലെ മാത്രമേ ഈ ലേഖനത്തിന്റെ വീക്ഷണത്തിനെ കാണാന്‍ കഴിയൂ.
    ലൈംഗികത അങ്ങേ അറ്റം തിരസ്കരിക്കുന്ന ചില കൂട്ടര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട് (ഉദാ: കന്യാസ്ത്രീകളും അച്ചന്മാരും). അത് അവരുടെ ശരി. നമ്മളും അംഗീകരിച്ചു. എന്നാല്‍ അങ്ങേ അറ്റം അത് നല്ലതാണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. പാശ്ചാത്യ നാടുകളില്‍ അവര്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നു. ചില പൌരസ്ത്യ നാടുകളിലും. ലൈംഗികത തെറ്റേ അല്ല എന്ന് വിശ്വസിക്കുന്നവര്‍ ലൈംഗികത നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം ആണ് എന്ന് വിശ്വസിക്കുന്നു. അവര്‍ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം യാഥാസ്ഥിക അലൈംഗിക വാദികളെ പ്രകോപിപ്പിക്കുകയും ചെയ്യും. ആദ്യ കൂട്ടര്‍ ആണെങ്കിലോ, രാഷ്ട്രീയ ആധിപത്യം ഉള്ള സ്ഥലങ്ങളില്‍ എല്ലാം മറ്റേ കൂട്ടരേ എറിഞ്ഞു കൊല്ലുക വരെ ചെയ്യും.
    വാദം തുടരട്ടെ. അമ്മമാരും പെങ്ങന്മാരും മകളുമാരും … ഇവരാണ് ഒരാള്‍ ഇടപെടാന്‍ സാധ്യതയുള്ള കൂടുതലും പെണ്ണുങ്ങള്‍. കാമുകി എന്നത് ഒരു ലക്ഷുറി ആണ്. കിട്ടാന്‍ സാധ്യത തീരെ ഇല്ല. സ്ത്രീയോട് മിണ്ടിയാല്‍ പോലും പോലീസും ജനങ്ങളും വേട്ടയാടുന്ന ഈ സമൂഹത്തില്‍ അതൊന്നും നടപ്പില്ല. പിന്നെ ഒരാള്‍ക്ക് വളരെ കുറച്ചേ ലൈംഗിക സാധ്യതകള്‍ ഈ സമൂഹത്തില്‍ ഉള്ളൂ എന്നാ കാര്യവും ഉണ്ട്. ജീവിതത്തിന്റെ, ആരോഗ്യം ഉള്ള യൌവന കാലത്തിന്റെ മാധുര്യം നിറഞ്ഞ അനുഭവം ആണ് ലൈംഗികത, പ്രണയം എല്ലാം എന്നിരിക്കിലും കൂടാതെ, മറ്റെല്ലാ അനുഭവങ്ങളും ജീവിതത്തില്‍ കാഠിന്യം കൂട്ടുന്നവ ആണ് എന്നത് കൊണ്ടും സമൂഹത്തില്‍ കൂടുതല്‍ ലൈംഗിക അവസരങ്ങള്‍ ഉണ്ടാവണം എന്ന് ശക്തമായി വാദിക്കുന്ന ആളാണ്‌ ഞാന്‍. അത് ലൈസന്‍സ് ഉള്ള, സ്ത്രീ സ്വയം നല്‍കുന്ന, വേശ്യാലയം ആയാലും സ്ത്രീക്കും പുരുഷനും ആരുടെയും ശല്യം കൂടാതെ ബന്ധപ്പെടാന്‍ ഉള്ള അവസരം ഒരുക്കുന്നതിലൂടെയും. അത് വേണം. അത് ആധുനിക കാലത്തിന്റെ ആവശ്യം ആണ്. അത് വന്നെ പറ്റൂ.

  • ഒരു ലേഖനം എഴുതുമ്പോള്‍ അതിന്റെ ഉദ്ദേശം എഴുത്തുക്കാരന്‍ വ്യക്തമാക്കണം ,ഇത് രതിചിത്രങ്ങളെ ക@ഉരിച്ച്ചാണോ അല്ലങ്കില്‍ റീമേക്ക് ചിത്രങ്ങളെ കുറിച്ചാണോ എന്ന് വ്യക്തമാക്കണം .അല്ലാതെ സമൂഹം അമ്ഗീകരിച്ച്ച്ച കലാകാരന്മാരെ മോസക്കാരാക്കി കയ്യടി വാങ്ങാന്‍ ശ്രമിക്കരുത്

    • പ്രിയ സുഹൃത്തേ അങ്ങനെ എങ്കില്‍പല മലയാളം സിനിമകളും ആര്‍ക്കോ വേണ്ടി പിരന്നവയല്ലേ മിക്കവയ്കും ഒരു മൂല്യമോ സാമൂഹ്യ പ്രതിബാധതയോ ഇല്ല ല്ലോ. സമൂഹം അമ്ഗീകരിച്ച്ച്ച കലാകാരന്മാരെ മോശക്കരക്കി കാണിക്കാന്‍ ആര്‍ക്കും തന്നെ ആഗ്രഹം ഉണ്ടാകില്ല പക്ഷെ അവര്‍ വെറും പണത്തിനു വേണ്ടി മാത്രം ജീവിക്കുകയും അഭിനയിക്കുകയും ചെയ്യുന്നതിനോടാണ് ഞങ്ങള്‍ക്ക് എതിര്‍പ്പുള്ളത്

  • സമകാലീന പ്രസക്തിയുള്ള ഒരു വിഷയം വിവരത്തോടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍…

  • NINAKONNUM VERE PANIYILLE

    • നിങ്ങളെ പോലുള്ള കുറെ ആള്‍ക്കാര്‍ ഉണ്ട് നമ്മുടെ നാട്ടില്‍ …….. ഈ നാടിന്‍റെ ഏറ്റവും വലിയ ശാപം

  • manshyanu ee lokathe mathram oru jeevitham ullo, athu nallavannam aswadikkanam ,athinu yuvakalthil ettavum upayogikaaan pattiyathe kamarthi,
    namme pole mrigangalkkum ethu thannae aanu agraham,
    unnanam, pannanam ,uranganam.
    manshyer ithil kalayum, kolapathavum undakkunnu, pettathalleyum, sister brother sankalpangalum kamathinte munnil onnum alla ennu kalyudeperil kama arthi vilkunnavar mind cheyilla,

    ee kalakaranmarudeyo avarude supportresenette ammeye pengaleyo arenkilum onnukaivechal appol avarude kala kola ayi marum

    veshyalayum, swargaa paripadium okke angeegaricha wesernsilum brahamacharym oru upasan aakiyavarum, achan, kanyasthree adarsham ullavarude nattilum kamam adichelpikkumbol adu maushayvakasha lankanam ayi kanunillalo, ini randu perkum sammathamanengil angadiyilum peedika kolayilum vechu panniyal , avar samaoohathintle nishkalnakaraya balanmarum balikamarum ammeye pannaun muthirnaal aaranu uthravadi,
    ini pannan veshyalavum mattum license kodukkukayanenkil pinne puthiya thalamuraude ennam kuraykayum, ula var annenkil aidsum pidipettavurum allathavar palthandakalku janikkukayum cheyuunavar aakum, oru veshya pala alukalumayi banda pedumbol kuttiude thanthey kandu pidikkan sarkar chelavil DNA center venom, mathravumalla thallaku kuttikale snehikkanum valarthanum akkukayilaa, athe mattoru manshyavakash lankhanam, manshyakulam thanhayillathavarum, swantham ammeyum pengaleum upayogichu manshy kulam nila nirthiyial maraka rokakangalundakum athi geevanuthinu kazhi villatha janatha unadavu

    churukki paranjal ithram kalakaranmar manshya drohikal aanu,

    aano penno aanenkil thantedam undenkil pennukettanam, onno rando, moonoo , ileenkil poyi varatham edukkatte allathe adu jeevitham ,patti jeevithavum undakkal nadakkola, veetil poyi swantham pengale keran madhyam oru upayoga vsthu ayi kannunna samoohangalkee kazhiyoo, avide polum aanungal undengil panniyavante kola arukkum, arukkanam

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>