facebook  twitter  rss feed 

ഉറക്കക്കുറവുണ്ടോ !!! ഇതാ പ്രതിവിധി

  • രാത്രി ഉറങ്ങാന്‍ നേരം ഉള്ളംകാല്‍ നന്നായി കഴുകിത്തുടച്ച് വെണ്ണ പുരട്ടി തിരുമ്മുക.
  • ജാതിക്ക അരച്ചു പാലില്‍ ചേര്‍ത്ത് കഴിക്കുക.
  • ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാത്രി ഉറങ്ങുന്നതിനുമുമ്പു കഴിക്കുക.
  • ദിവസവും രാത്രിയില്‍ എരുമപ്പാല്‍ കുടിക്കുക.
  • ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് രണ്ടോമൂന്നോ ചുവന്നുള്ളി ചവച്ചിറക്കുക.
  • കസ് കസ് പൊടിച്ചു തുണിയിലാക്കി നെറ്റിയില്‍ കെട്ടുക.
  • പാലും വെണ്ണയും യോജിപ്പിച്ച് തലയിലിടുകയും കാല്‍ വെള്ളയില്‍ പുരട്ടുകയും ചെയ്യുക.
  • മാമ്പഴം തിന്നശേഷം എരുമപ്പാല്‍ കുടിക്കുക.
    ത്രിഫലചൂര്‍ണ്ണം തേനില്‍ കുഴച്ച് രാത്രിയില്‍ കഴിക്കുക.
  • ജീരകം, ഇരട്ടിമധുരം എന്നിവ സമം ഉണക്കിപ്പൊടിച്ചത് എട്ടുഗ്രാമെടുത്ത് പാലില്‍ ചേര്‍ത്ത് കഴിക്കുക.

  • പിണ്ഡതൈലമോ ലാക്ഷാദി കുഴമ്പോ ദേഹത്തുതേച്ചു കുളിക്കുക.
  • ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയും മുഖം കഴുകുകയും ചെയ്യുക.
  • വിഷ്ണുക്രാന്തി പാലിലരച്ചത് നെല്ലിക്കയോളമെടുത്ത് തൈരില്‍ ചേര്‍ത്ത് കഴിക്കുക.
  • ഒരു ഗ്ളാസ്സ് കുമ്പളങ്ങനീര് അത്താഴത്തിനുശേഷം പതിവായി കഴിക്കുക.
  • 250 മില്ലി വെളിച്ചെണ്ണ, 250 ഗ്രാം പൂവാന്‍ കുറുന്തല്‍ ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചേര്‍ത്ത് കാച്ചി തേയ്ക്കുക.

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>