രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന സിനിമയില്‍ ഒരു ഡയലോഗുണ്ട്” സിനിമ എപ്പോഴും വിജയിക്കുന്നവന്റെ കൂടെയാണെന്ന്”. ഒരു പക്ഷെ ഈ ഡയലോഗ് കൂടുതലായി ഉപയോഗിച്ചിട്ടുള്ളത് ട്രാഫിക് എന്ന സിനിമയുടെ സംവിധായകന്‍ രാജേഷ്പിള്ളയായിരിക്കും ചാനല്‍ ഇന്റര്‍വ്യൂകളിലൂടെ അദ്ദേഹം ഇക്കാര്യം പറയുന്നുണ്ട്. പരാജയത്തിന്റെ തിക്താനുഭവങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അനുഭവിച്ചുകൊണ്ടിരുന്ന രാജേഷ് പിള്ളയുടെ കാര്യത്തില്‍ ഇക്കാര്യം സത്യമാണ്. ആദ്യ ചിത്രമായ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രം അദ്ദേഹത്തെ പ്രസിദ്ധനാക്കിയില്ല എന്ന് മാത്രമല്ല സിനിമ ലോകത്തെ നിര്‍ഭാഗ്യവാന്മാരുടെ നിരയിലേക്ക് തഴയപ്പെടുകയായിരുന്നു. പിന്നെ നിരാശമാത്രം. സിനിമ അങ്ങനെയാണ് വീണവനോട് അലിവ് തോന്നത്ത ലോകം, അവന്റെ നെഞ്ചത്ത് കയറി നിന്ന് വാഴുന്നവര്‍ക്ക് കരഘോഷം മുഴക്കുന്ന അവസരവാദികളുടെ ലോകം. അതുകൊണ്ട് രാജേഷ് പിള്ള എന്ന സംവിധായകന്‍ കൊതിച്ചു. സിനിമയില്‍ നിന്ന് തന്നെ ഒരു വിജയം ഉണ്ടാകാന്‍. നിരാശകളെ ആട്ടിയ്യോടിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. വീണ്ടും പുതിയ കഥകള്‍ ആലോചിച്ചു. ഒടുവില്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലാത്ത ഒരു സൂപ്പര്‍ സ്റ്റാറിനെ വിളിച്ചു, ഒരു കഥ പറയാന്‍. പക്ഷെ സൂപ്പര്‍ സ്റ്റാര്‍ വലിയ തിരക്കുള്ള ആളായിരുന്നു. അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തിന് ഡേറ്റില്ലത്രെ. കഥ ഒന്ന് കേട്ട് നോക്കുമൊ എന്ന് സംവിധായകന്‍ യാചിച്ചു നോക്കി അതിനു പോലും യുവ സൂപ്പര്‍ സ്റ്റാറിന് സമയമില്ലത്രെ വീണ്ടും രാജേഷ്പിള്ളയ്ക്ക് നിരാശയെ കൂട്ടു പിടിക്കേണ്ടി വന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന സിനിമയില്‍ ഒരു ഡയലോഗുണ്ട് “സിനിമ എപ്പോഴും വിജയിക്കുന്നവന്റെ കൂടെയാണ്”
ഊണിലും ഉറക്കത്തിലും സിനിമ മാത്രം സ്വപനം കണ്ട രാജേഷ് പിള്ള എന്ന സംവിധായകന് സിനിമയല്ലാതെ വേറെ ഒരു ജീവിതമില്ലായിരുന്നു അതുകൊണ്ട് മാത്രം അയാള്‍ സിനിമ എന്ന സ്വപനത്തില്‍ നിന്നും പിന്മാറിയില്ല. അദ്ദേഹം തന്റെ സ്വപന ഭാണ്ഠം തൂക്കി വീണ്ടും പലരേയും കണ്ടുമുട്ടി. പരാജിതനായ സിനിമാക്കാരനെ കണ്ടപ്പോള്‍ എല്ലാവര്‍ക്കും പുച്ഛം ചിലര്‍ വിശേഷങ്ങള്‍ ചോദിച്ച് പറഞ്ഞ് വിട്ടു. അവര്‍ കൊടുത്ത തിക്താനുഭവങ്ങള്‍ നെഞ്ചില്‍ കനലായി സൂക്ഷിച്ച് രാജേഷ് പിള്ള കാത്തുനിന്നു A Rajesh pallai film എന്ന് വെള്ളിത്തിരയില്‍ തെളിയുമ്പോള്‍ ജനം കയ്യടിക്കുന്ന കാലത്തിന് വേണ്ടി. അങ്ങനെ കാലം രാജേഷ്പിള്ള എന്ന സംവിധായകന്റെ കഴിവിന് കയ്യൊപ്പിട്ടു,പൊരുതിജയിച്ച വില്ലാളിയായി. ഈ വിജയത്തിനു പിന്നിലും ഒരു കഥയുണ്ട് സൗഹൃദത്തിന്റെ കഥ. സൗഹൃദം സിനിമാക്കാരന് അന്യമാകുന്ന ഈ കാലത്ത് രാജേഷ്പിള്ളയെ സുഹൃദം കൈപിടിച്ച് ഉയര്‍ത്തിയ കഥ.
തിരക്കഥാകൃത്ത് സഞ്ജയ് ആണ് രാജേഷ് പിള്ളയുടെ സിനിമസങ്കല്പത്തെ, അതിലുപരി ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. ജീവിതത്തില്‍ നേരിടുന്ന തിക്താനുഭവങ്ങളെ പോസറ്റീവ് ആക്കാനാണായിരുന്നു സഞ്ജയുടെ ഉപദേശം കൂടെ പോസറ്റീവ് തിങ്കിങ്ങ്‌സിന്റെ കുറച്ച് പുസ്തകങ്ങളും സഞ്ജയ് രാജേഷിന് സമ്മാനിച്ചു അങ്ങനെ രാജേഷ് പിള്ള എന്ന സംവിധായകന്റെ ജീവിതം മാറുകയായിരുന്നു. സിനിമ എപ്പോഴും വിജയിക്കുന്നവന്റെ കൂടെയാണെന്ന്’വിത്യസ്ഥങ്ങാളായ സിനിമകളെകുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും സഞ്ജയ് ആയിരുന്നു. ലോകസിനിമകളിലെ പുതുമകള്‍ കണ്ടെത്താന്‍ സഞ്ജയ് മികച്ച ഇംഗ്ലീഷ് സിനിമകളുടെ ഡി.വി.ഡി കള്‍ രാജേഷിന് നല്‍കി. അങ്ങനെ രാജേഷ് പിള്ള എന്ന സംവിധായകനെ എല്ലാ അര്‍ത്ഥത്തിലും സഞ്ജയ് എന്ന സുഹൃത്ത് മാറ്റിയെടുക്കുകയായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് വന്ന ഒരു പത്ര വാര്‍ത്ത രാജേഷ് പിള്ളയുടെ മനസ്സില്‍ സിനിമയായിപിറവി എടുക്കുകയായിരുന്നു. സംഗതി സഞ്ജയ്ക്കും ഇഷ്ടമായി സഞ്ജയ് തന്റെ സഹോദരന്‍ ബോബിയുമായി ചേര്‍ന്ന് കൂടുതല്‍ പരിഷ്‌കരിച്ചു അത് ട്രാഫിക് എന്ന സിനിമകഥയുടെ പിറവിയായിരുന്നു. കഥ ആദ്യം തന്നെ നടന്‍ ശ്രീനിവാസനെ കേള്‍പ്പിച്ചു അങ്ങനെ ശ്രീനിവാസന്റെ പൂര്‍ണ്ണപിന്തുണയോടെ തിരക്കഥ രചന ആരംഭിച്ചു. മലയാള സിനിമയുടെ മാറ്റം അങ്ങനെ ആരംഭിക്കുകായായിരുന്നു. എല്ല മാറ്റത്തിനും ശ്രീനിവാസന്‍ എന്ന നടന്റെ പിന്തുണ ഉണ്ട് എന്ന് എടുത്ത്പറയേണ്ട കാര്യമാണ്. ഒടുവില്‍ ജസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ പിന്തുണയും രാജേഷ് പിള്ളയ്ക്ക് ലഭിച്ചപ്പോള്‍ രാജേഷ്പിള്ള എന്ന സംവിധായകന്‍ തന്റെ സ്വപന സാക്ഷാത്കാരത്തിന് ഒരുങ്ങുകയായിരുന്നു.
2011 ജനുവരി 7 ന് ട്രാഫിക് എന്ന ചിത്രം റിലീസ് ആയപ്പോള്‍ അത് വരെ സിനിമക്കാരുടെ ഇടയില്‍ ഉണ്ടായിരുന്ന ഒരു അന്ധവിശ്വാസം കൂടി തകര്‍ക്കുകായായിരുന്നു പുതുവര്‍ഷത്തില്‍ ആദ്യം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ വിജയിക്കില്ല എന്നായിരുന്നു ആ വിശ്വാസം. ഇതുവരെ അങ്ങനെയായിരുന്നു. പക്ഷെ എല്ലാവിധ അന്ധവിശ്വാസങ്ങളേയും തകര്‍ത്ത് പുതുമയുള്ള വിജയം നേടുകയാണ് ട്രാഫിക്. ഈ വിജയത്തിലും രാജേഷ് പിള്ള തെല്ലും അഹങ്കരിക്കുന്നില്ല. ആപ്പോഴും രാജേഷ് വിശ്വസിക്കുന്നു സിനിമ എപ്പോഴും വിജയിക്കുന്നവന്റെ കൂടെയാണ് എന്ന്. നിര്‍ത്താതെ രാജേഷിന്റെ ഫോണില്‍ വരുന്ന കോള്‍ അതിന് ഉദാഹരണമാണ്. അപ്പോള്‍ ആരും രാജേഷ്പിള്ള എന്ന പരാജിതനെ ഓര്‍ക്കില്ല. കാരണം രാജേഷ് വിജയിച്ചുകഴിഞ്ഞു.




വളരെ ശരിയാണ്. ജീവിതത്തിലെ നല്ല കാലം സിനിമ എന്നാ കലക്കായി നീക്കി വെച്ച ശേഷം, ഒരു പരാജയത്തിന്റെ പേരില്‍ എത്രയോ കഴിവുള്ളവര്‍ നശിച്ചു പോയിട്ടുണ്ടായിരിക്കാം. രാജേഷ് പിള്ളക്ക് എല്ലാ ആശംസകളും നേരുന്നു. ഒരാളുടെ അവസ്ഥ മനസിലാക്കി വേണ്ട മാനസിക പിന്തുണ നല്കാന്‍ സന്മനസ് കാണിച്ച സന്ജയിനും അഭിനന്ദങ്ങള്‍.
നല്ല സിനിമ, നിങ്ങളും പോയി കാണൂ …
രാജേഷ് പിള്ളക്ക് എല്ലാവിധ ആശംസകളും നേരുന്നു
മലയാളത്തില്‍ നാം കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടി … നല്ല തിരക്കഥയും സംവിദാനവും
ശരി തന്നെ ….
“സിനിമ എപ്പോഴും വിജയിക്കുന്നവന്റെ കൂടെയാണെന്ന്”
അതിനെക്കാള്‍ നല്ലത് പണമുളളവന്റെ കൂടെ എന്ന് പറയുന്നതാവും നന്നാവുക
എല്ലാ aasamsakalum…
ഞാനും സിനിമ കണ്ടു നല്ല സിനിമ തന്നെ ………..