തിരക്കുള്ള മനുഷ്യരുടെ ലോകത്ത് എന്നും പറഞ്ഞ് അസ്വസ്ഥതപ്പെടുന്ന ഒരു വാക്കാണ് ട്രാഫിക്. ഈ അസ്വസ്ഥതകള്‍ അതേപടി പ്രേക്ഷകരില്‍ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് രാജേഷ്പിള്ള എന്ന യുവസംവിധായകന്‍ ട്രാഫിക് എന്ന ചിത്രം എടുത്തിട്ടൂള്ളത്. ബോബി സഞ്ജയ് റ്റീമിന്റെ തിരക്കഥ ഈ ദൗത്യത്തിന് ഏറെ മിഴിവേകുകയായിരുന്നു. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ചെയ്ത ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷകള്‍ ഒന്നും തന്നെയില്ലാതെയാണ് സിനിമകാണന്‍ പോയത് എങ്കിലും തിരക്കഥയുടെ കാര്യത്തില്‍ എന്തെങ്കിലും പുതുമ ഉണ്ടാകുമെന്ന് ഒരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു.
തിയേറ്ററില്‍ ചിത്രംതുടങ്ങി ടൈറ്റില്‍ ആരംഭിച്ചതുമുതല്‍ ഞെട്ടി തുടങ്ങുകയായിരുന്നു. മലയാള സിനിമയില്‍ കാലങ്ങളായി നിലനിന്നിരുന്ന ഒരു ഫോര്‍മുല അപ്പാടെ അടിച്ചു തകര്‍ക്കുകയായിരുന്നു. പിന്നീട് ചിത്രം ഒരു റോഡ് മൂവി ആണ് എന്ന് ഉറപ്പിച്ചു കൊണ്ടാണ് മുന്നോട്ട് നീങ്ങിയത് പ്രേക്ഷകര്‍ ഒരു യാത്രക്ക് ഒരുങ്ങുകയായിരുന്നു സമയമാണ് ഇതിലെ വില്ലന്‍ വേഗം കൊണ്ട് സമയത്തെ തൊല്പ്പിക്കണം അതിന് ഒരാള്‍ മുന്നോട്ട് വന്നിട്ടുണ്ടായിരുന്നു ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന സുദേവ് എന്ന ട്രാഫിക് പോലീസ് കൈക്കൂലി കേസില്‍ പെട്ട അയാളുടെ ഇമേജ് മാറ്റിയെടുക്കേണ്ടത് അയാളുടെ കടമയാണ്. അതിനാല്‍ വലിയ റിസ്‌ക്കുള്ള ഈ ദൗത്യം അയാള്‍ ഏറ്റെടുക്കുകയായിരുന്നു. അയാള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നപ്പോള്‍ പ്രേക്ഷകരും അയാളുടെ വണ്ടിയില്‍ യാത്രചെയ്ത് തുടങ്ങുകയായിരുന്നു അയാള്‍ക്ക് വഴിയൊരുക്കാന്‍ അനൂപ്‌മേനോന്‍ അവതരിപ്പിക്കുന്ന പോലീസ് കമീഷ്ണറും അയാളുടെ കീഴിലുള്ള ഉദ്യോഗസ്ഥരും സജീവമായി വഴിയില്‍ ഒരു പ്രശ്‌നവും ഉണ്ടാകുകയില്ല എത്തിക്കേണ്ടത് കൃത്യ സമയത്ത് തന്നെ എത്തും എന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചു. പക്ഷെ സിനിമയല്ലെ അങ്ങനയങ്ങ് എത്തുമൊ വഴിയില്‍ ഇനി എന്ത് പ്രശ്‌നമായിരിക്കും നേരിടുക ? എന്ന ചിന്തായാണ് പ്രേക്ഷകനെ അലട്ടിയിരുന്നത് അപ്പോഴും പ്രേക്ഷകന്‍ തീയേറ്ററില്‍ ഇരുന്ന് ആഗ്രഹിച്ചു ഒന്നും സംഭവിക്കരുതെ എന്ന്. പക്ഷെ ഇന്റര്‍വേല്ലിനു തൊട്ട് മുന്‍പ് സംഭവിക്കേണ്ടത് സംഭവിച്ചും പ്രേക്ഷകന്‍ ഒരിക്കല്‍ പോലും വിചാരിക്കാത്ത കാര്യം. അത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തോടെ പുറത്തിറങ്ങിയ പ്രേക്ഷകന് ഇന്റര്‍വെല്ലിന് ശേഷം പുതിയ ഒരു വെളിപ്പെടുത്തലാണ് സിനിമ തുറന്ന് കൊടുത്തത് അതു വരെ നമ്മുടെ മനസ്സില്‍ നല്ല ഇമേജ് ഉണ്ടായിരുന്ന ചിലകഥാപാത്രങ്ങളുടെ മറ്റ് ചില സ്വകാര്യതകള്‍ പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയായിരുന്നു.ഇത് ആ യാത്രയെ എങ്ങനെ തടസ്സപ്പെടുത്തുന്നു. ഒടുവില്‍ ഈ മിഷന്‍ വിജയിക്കുമൊ എന്നീ കാര്യങ്ങള്‍ സിനിമ കണ്ട് തന്നെ അനുഭവിക്കേണ്ടതാണ് ഏതായാലും കുഞ്ചാക്കോ ബോബനും ആസിഫലിയും അവരുടെ കഴിവ് തെളിയിച്ച് കഴിഞ്ഞു. അനൂപ് മേനോന്റെ അഭിനയവും ഏറെ അഭിനന്ദനത്തിന് അര്‍ഹമാണ്.
ഷൈജു ഖാലീദിന്റെ ക്യാമറയു മഹേഷ് നാരായണന്റെ എഡിറ്റിങ്ങും മെജൊ ജോസഫിന്റെ സംഗീതവും ഈ ചിത്രത്തെ കൂടുതല്‍ അനുഭവം ആക്കുകയായിരുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ് ഈ സിനിമ ചരിത്രമാകും മലയാളിയുടെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കാലങ്ങള്‍ക്ക് ശേഷം ഒരു നല്ല സിനിമ.




ട്രാഫിക് പുതുമയുള്ള സിനിമയാണ് എല്ലാവരും ചിത്രം കാണണം
നല്ല സിനിമയാണ് ട്രാഫിക് …. തീര്‍ച്ചയായും കാണണം.
ഇത് കൂടി ഒന്ന് വായിച്ചു നോക്കൂ
വിജയത്തിലും വിനീതനായി രാജേഷ് പിള്ള http://goo.gl/e4Lmk
it is nice film
നല്ല സിനിമയാണ് ട്രാഫിക്
പുതുമയുള്ള ഒരു സിനിമ കണ്ട സന്തോഷത്തിലാണ് ..
ഞാന് കണ്ടു നല്ല സിനിമ തന്നെയാണ് ട്രാഫിക്
സൂപ്പര്‍ ഫിലിം . . .
കിടിലന്‍ പടം. തൃശൂര്‍ പൂരത്തിന് അമിട്ട് പൊട്ടാ… എന്തായാലും ബോബിയും സഞ്ജയും ‘അമോരെസ് പെരോസ്സിനോട്’ നീതി പുലര്‍ത്തിയിട്ടുണ്ട്.