facebook  twitter  rss feed 

വീണ്ടും നായികയായി ഉര്‍വശി

മമ്മി&മി , സകുടുമ്പം ശ്യാമള, എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം ഉര്‍വശ്ശി മലയാളത്തില്‍ സജീവമാകുകയാണ്. നവാഗതനായദിലീപ് സംവിധാനം ചെയ്യുന്ന കഥയിലെ നായിക എന്ന ചിത്രത്തിലാണ് ഉര്‍വശി വേഷം ഇടുന്നത് കുടുമ്പ പ്രാരബ്ദങ്ങള്‍ ഉള്ള നന്ദിനി എന്ന സര്‍ക്കാര്‍ ജീവനക്കാരിയെയാണ് ഉര്‍വശ്ശി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നടകനടനായ അച്ഛന്‍ എല്ല സമ്പാദ്യങ്ങളും നാടകത്തിന് വേണ്ടി നശിപ്പിച്ചിട്ടാണ് മരണമടഞ്ഞത് അതിനാല്‍ നന്ദിനിക്ക് കല എന്ന് കേള്‍ക്കുമ്പോഴെ കലിവരും. നന്ദിനിയുടെ സഹോദരന്‍ ശിവശങ്കരനാകട്ടെ സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി നടക്കുന്ന ചെറുപ്പക്കാരനാണ്. അതുകൊണ്ട് തന്നെ ശിവശങ്കരന്‍ നന്ദിനിക്ക് ഒരു തലവേദനയാണ് ഇവരുടെ ഇടയില്‍ അര്‍ച്ചന എന്ന പെണ്‍കുട്ടി കടന്നു വന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമയില്‍. വിന്റര്‍ ഗ്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ സിനോജ് നെടുമങ്ങലം തിരക്കഥ എഴുതുന്ന ഈ ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും. നന്ദിനിയായി ഉര്‍വശ്ശിയും അര്‍ച്ചനയായി റോമയും ശിവശങ്കരനായി പ്രജോദും വേഷമിടുന്നു. സുരാജ് വെഞ്ഞാറന്മൂട്, കെ.പി.എ.സി.ലളിത സായ്കുമാര്‍, കോട്ടയം നസീര്‍ തുടങ്ങിയവരും ഇതില്‍ അഭിനയിക്കുന്നു.

Got anything to say? Go ahead and leave a comment!

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title="">
<b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite="">
<strike> <strong>