ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കരുതെന്ന് ഹരിത ട്രിബ്യൂണല്‍

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് കേന്ദ്ര ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് റീ രജിസ്‌ട്രേഷന്‍ നല്‍കരുതെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ദല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്ന കാര്യത്തില്‍ ഡിസംബര്‍ 15ന് സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ദല്‍ഹി സര്‍ക്കാരും പുതിയ വാഹന നിയന്ത്രണ ഫോര്‍മുലയുമായി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാല്‍ മലിനീകരണം കുറയ്ക്കുന്നതിനായുള്ള ദല്‍ഹി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ ഫോര്‍മുല ഫലം ചെയ്‌തേക്കില്ലെന്നും ഇത് ജനങ്ങളെ രണ്ട് വാഹനങ്ങള്‍ വാങ്ങുവാന്‍ പ്രേരിപ്പിക്കുമെന്ന് ഹരിത ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടു.

Trafficjamdelhi

Facebook Comments