HERE- ആപ്പിളിന് പിറകെ സ്വന്തം മാപുമായി നോക്കിയയും

സ്വന്തമായി തന്നെ എല്ലാം ചെയ്യുക എന്നതാണ് ഇന്നത്തെ മിക്ക വന്‍കിട കമ്പനികളുടെയും ലക്‌ഷ്യം സ്വന്തം മാപ്സുമായാണ് നോകിയ ഈ പ്രാവശ്യം എത്തിയിരിക്കുന്നത്. ക്ലൗഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ലൊക്കേഷന്‍ സര്‍വീസിനു HERE എന്നാണ് കമ്പനി പേരിട്ടിരിക്കുന്നത്. പുതിയ സര്‍വീസ് ആരംഭിച്ചതിനൊപ്പം, ത്രീഡി മാപ്പിങില്‍ പ്രാഗത്ഭ്യം തെളിയിച്ച ‘എര്‍ത്ത്‌മൈന്‍’ എന്ന കാലിഫോര്‍ണിയ കമ്പനിയെ വിലയ്‌ക്കെടുക്കാനുള്ള പദ്ധതിയും നോക്കിയ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  here.com

കൈക്കൂലി നല്‍കി ആപ്പിള്‍ എച്.ടി.സി നിയമയുദ്ധം ഒത്തുതീര്‍പ്പാക്കി

പേറ്റന്റ്‌ സംബന്ധിച്ച നിയമനടപടികള്‍ അവസാനിപ്പിച്ച്‌ ആപ്പിളും എച്ച്ടിസി യും ഒത്തുതീര്‍പ്പിലെത്തി. വളരെയധികം രഹസ്യമായാണ് ഇരു കമ്പനികളും ഈ ധാരണയില്‍ എത്തിയത്. കൂടാതെ പത്തു വര്‍ഷത്തേക്കുള്ള ലൈസന്‍സിംഗ് കരാറിനും ധാരണ ആയിട്ടുണ്ട്. 2010 ല്‍ ആരംഭിച്ച ഈ കേസ് ആന്‍ഡ്രോയിഡ്‌ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഫോണിനെതിരെയുള്ള ആപ്പിളിന്റെ ആദ്യത്തെ നിയമപരമായ നീക്കമായിരുന്നു. എന്തായാലും എത്ര തുക നല്‍കിയാണ്‌ എച്ച്ടിസി ഈ ഒത്തുതീര്‍പ്പിലെത്തിയത് എന്ന് വ്യക്തമല്ല. കൊറിയന്‍ കമ്പനിയായ സാംസങ്ങുമായുള്ള നിയമ യുദ്ധത്തില്‍ ഒരു അമേരിക്കന്‍ കോടതി 100 കോടി […]

വിന്‍ഡോസ്‌ മെസ്സഞ്ചറിന്റെ കാലം അവസാനിക്കുന്നു, ഇനി സ്കൈപ് മാത്രം.

മൈക്രോസോഫ്റ്റ് തങ്ങളുടെ ഇന്‍സ്റ്റന്റ് ചാറ്റ് സോഫ്റ്റ്‌വെയര്‍ ആയ വിന്‍ഡോസ്‌ മെസ്സഞ്ചര്‍ നിര്‍ത്തലാക്കാന്‍ ഉദ്ധേശിക്കുന്ന കാര്യം സ്ഥിരീകരിച്ചു. സ്കൈപിന്റെ പ്രസിഡന്റായ ടോണി ബൈട്സ് ഇന്നലെ ഒരു ബ്ലോഗ്‌ പോസ്റ്റിലൂടെയാണ് തങ്ങളുടെ ഈ തീരുമാനം അറിയിച്ചത്. 2003 ല്‍ നിലവില്‍ വന്ന സ്കൈപിനെ 2011 ലാണ് മൈക്രോസോഫ്ട്‌ 850 കോടി യു എസ് ഡോളറിനു (ഏകദേശം 46000 കോടി രൂപ) സ്വന്തമാക്കിയത് .

സാംസംഗ് ഗാലക്സി എസ് 3 ക്ക് റെക്കോര്‍ഡ്‌ വില്പന- അഞ്ചു മാസത്തിനിടെ 30 ദശലക്ഷം ഫോണുകള്‍ വിറ്റഴിഞ്ഞു

സാംസങ്ങിനെ അതിശയിപ്പിച്ചുകൊണ്ട് ഗ്യാലക്സി എസ് 3 യുടെ വില്പന 30 ദശലക്ഷം കവിഞ്ഞു. ഈ കഴിഞ്ഞ മേയില്‍ ആണ് സാംസംഗ് ഗ്യാലക്സി എസ് 3 മാര്‍ക്കറ്റില്‍ എത്തിയത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒ എസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗ്യാലക്സി എസ് 3 ക്ക് തുടക്കം മുതല്‍ തന്നെ വന്‍ സ്വീകാര്യതയയിരുന്നു ലഭിച്ചിരുന്നത്.

ഫോണ്‍ നമ്പറിന്റെ ഉടമയെ കണ്ടെത്താന്‍ ഒരു വെബ്സൈറ്റ്.

നിങ്ങളെ ആരെങ്കിലും പതിവായി ഫോണ്‍ വിളിച്ച ശല്യപ്പെടുത്തുന്നുണ്ടോ തിരിച്ചു വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലേ, നിങ്ങളുടെ സഹോദരിക്കോ അല്ലെങ്കില്‍ ഭാര്യക്കോ പരിചിതമല്ലാത്ത നമ്പരില്‍ നിന്ന് കോള്‍/ മെസ്സേജ് വരുന്നുണ്ടോ കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോള്‍ ആളെ പറഞ്ഞു തരുന്നില്ലേ ?? ഇതാ ഒരു വെബ്സൈറ്റ്!!, നമ്പര്‍ ഒന്ന് കൊടുക്കേണ്ട താമസം ആളുടെ പേരും വിവരങ്ങളും ലഭിക്കും.

ടാബ്ലെറ്റ് വാങ്ങണമെന്ന്‍ ആഗ്രഹമുള്ളവര്‍ക്ക് ബഡ്ജറ്റില്‍ ഒതുങ്ങുന്ന ടാബ്ലെടുകള്‍

ഒരു ടാബ്ലെറ്റ് വാങ്ങണമെന്നു ആഗ്രഹമുണ്ടോ, ബഡ്ജറ്റിനു ഇണങ്ങിയ ടാബ്ലെടുകള്‍ അറിയാത്തതാണോ നിങ്ങളുടെ പ്രശ്നം എങ്കിലിതാ നിങ്ങള്‍ക്ക് യോജിച്ച കുറച്ചു മോഡലുകള്‍. വേണമെങ്കില്‍ ഇവ ഓണ്‍ലൈന്‍ വഴി വാങ്ങുകയും ആവാം. പാര്‍സല്‍ വീട്ടിലെത്തിയിട്ട് കാശു കൊടുത്താലും മതി.

Android സ്മാര്‍ട്ട്‌ ഫോണുമായി ലെനോവ

ഇന്ത്യന്‍ സ്മാര്‍ട്ട്‌ ഫോണ്‍ മാര്‍ക്കറ്റിലേക്ക് ലെനോവയും. പുതിയ അഞ്ചു Android ഫോണുകളാണ് ലെനോവയില്‍ നിന്നും വില്പനയ്ക്ക് എത്തുന്നത്. Lenovo K860, Lenovo S880, Lenovo P700i, Lenovo S560 and Lenovo A60+ എന്നിവയാണവ.

അല്പം വില കൂടിയ ഒന്നാണ് Lenovo K860 ഇരുപത്തി എട്ടയിരം രൂപ വിലവരുന്ന ഈ മോഡലില്‍ 5 ഇഞ്ച്‌ IPS ഡിസ്പ്ലേ സ്ക്രീന്‍ (റെസല്യൂഷന്‍ 720×1280), 8 ജി ബി സ്ടോറേജ്, 8 മെഗാ പിക്സല്‍ ക്യാമറ എന്നിവയും ഉണ്ട്. 1.4 GHz ക്വാര്‍ഡ് കോര്‍ പ്രോസസ്സറാണ് ലെനോവ K860 ക്ക് കരുത്തുപകരുക.

നെക്‌സസ് 10 ടാബ്ലെറ്റുമായി ഗൂഗിള്‍

ഗൂഗിള്‍ ആസസുമായി ചേര്‍ന്നുണ്ടാക്കിയ നെക്‌സസ് 7 നെക്കുറിച്ച് കേട്ടിരിക്കുമല്ലോ എന്നാലിത ഇപ്പോള്‍ സാംസങുമായി സഹകരിച്ച് നെക്‌സസ് 10 പുറത്തിറക്കിയിരിക്കുന്നു. പത്തു ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍. 2ജീബി റാം, 2560X1600 റെസല്യൂഷനോടുകൂടിയുള്ള ഡിസ്‌പ്ലേ, 5 മെഗാപിക്‌സല്‍ ക്യാമറ, 1.9 മെഗാ പിക്‌സല്‍ സെക്കന്ററി ക്യാമറ കൂടാതെ ഗൂഗിള്‍ ക്രോം, ഗൂഗിള്‍ ടോക്ക്, ഗൂഗിള്‍ വോയ്‌സ് സെര്‍ച്ച്, യൂട്യൂബ്, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ജിമെയില്‍, ഗൂഗിള്‍ പ്ലേ മൂവീസ് എന്നിവയും ഈ ടാബ്ലെടിന്റെ മറ്റു സവിശേഷതകള്‍. 603 ഗ്രാം മാത്രം ഭാരമുള്ള ടാബ്‌ലെറ്റിനിന്റെ ബാറ്ററി 9 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് നല്‍കും. നവംബര്‍ 13 നു ഈ ടാബ്ലെറ്റ് വില്പനയ്ക്ക് എത്തും.

നവംബര്‍ അഞ്ചോടെ ഫേസ്ബുക്ക് പൂട്ടിക്കുമെന്നു അനോണിമസിന്റെ ഭീഷണി

നവംബര്‍ അഞ്ചോടെ ഫേസ്ബുക്ക് പൂട്ടിക്കുമെന്നു ‘അനോണിമസ്’ എന്നാ ഹാക്കിംഗ് ഗ്രൂപ്പ്‌. ഫേസ്ബുക്കിലൂടെ ലഭ്യമാവുന്ന സിംഗ ഗെയിം (ZYNGA) തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടിക്ക് എതിരെ ആണിത്. ചെലവു ചുരുക്കലിന്റെ ഭാഗമായി ആയിരത്തോളം തൊഴിലാളികളെ പിരിച്ചുവിടാനും ബിപിഒ കരാറില്‍ ഏര്‍പ്പെടാനും സിംഗ ഈയിടെ തീരുമാനിച്ചിരുന്നു. …