100 കോടിയും കടന്ന് ഫെയ്‌സ്ബുക്ക്

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് ഇനി നൂറുകോടിയുടെ നിറവ്. നിലിവില്‍ നൂറുകോടിയിലേറെ അംഗങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായി ഫേസ്ബുക്കിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ മാര്‍ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.

വ്യാജന്‍മാരെ ഒതുക്കാന്‍ ഫെയ്‌സ്ബുക്കില്‍ വെട്ടിനിരത്തല്‍

വ്യാജ യൂസര്‍ അക്കൗണ്ടുകളും, വ്യാജ ‘ലൈക്കുകളും’ (fake ‘likes’) നീക്കംചെയ്ത് സൈറ്റിന് ശുദ്ധികലശം നടത്താനുള്ള നീക്കം ഫെയ്‌സ്ബുക്ക് ആരംഭിച്ചു. ഫെയ്‌സ്ബുക്കില്‍ എത്ര വ്യാജ അക്കൗണ്ടുണ്ട് എന്നകാര്യം വ്യക്തമല്ല. എന്നാല്‍, നടപടി ആരംഭിച്ച് ഒറ്റ ദിവസംകൊണ്ടുതന്നെ അതിന്റെ ഫലം കണ്ടുതുടങ്ങി. തങ്ങളുടെ സൈറ്റിലെ 8.7 ശതമാനം യൂസര്‍മാരും വ്യാജമാണെന്ന് ഫെയ്‌സ്ബുക്ക് തന്നെ സമ്മതിച്ചിട്ടുള്ള സംഗതിയാണ്.