വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍.

സ്വകാര്യ ടെലികോം കമ്പനികളുടെ വെല്ലുവിളി നേരിടാന്‍ വന്‍ ഇളവുകളുമായി ബി.എസ്.എന്‍.എല്‍. 146 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 28 ദിവസം രാജ്യത്തെവിടെയുമുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാം. ലാന്‍ഡ് നമ്പറിലേക്കും ഈ സൗജന്യം ബാധകമാണ്. കൂടാതെ 300 എം.ബി. ഡാറ്റയും ലഭിക്കും. നിലവില്‍ 341 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ സംസ്ഥാനത്തിനകത്തുള്ള ബി.എസ്.എന്‍.എല്‍. നമ്പറുകളിലേക്ക് എത്ര നേരവും വിളിക്കാമായിരുന്ന പാക്കേജാണുണ്ടായിരുന്നത്. ബി.എസ്.എന്‍.എല്‍. മൊബൈല്‍ നമ്പറുകാര്‍ക്ക് 28 ദിവസത്തേക്ക് 339 രൂപയിലധികം ചാര്‍ജ് വരികയേ ചെയ്യാത്ത ഒരു പാക്കേജും ഞായറാഴ്ച […]

സൂപ്പര്‍ സീരീസ് ഫൈനല്‍സ് സെമിയില്‍ സിന്ധു പുറത്ത്

ലോക സൂപ്പര്‍ സീരീസ് ഫൈനല്‍സ് സെമിയില്‍ ഇന്ത്യയുടെ പി.വി സിന്ധു പുറത്ത്. ദക്ഷിണ കൊറിയയുടെ സിങ് ജി ഹ്യൂനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് സിന്ധു പരാജയപ്പെട്ടു. ആദ്യ സെറ്റില്‍ 15-21-ന് നഷ്ടപ്പെടുത്തിയ ശേഷം രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന് 21-18-ന് സിന്ധു സ്വന്തമാക്കിയെങ്കിലും നിര്‍ണായകമായ മൂന്നാം സെറ്റ് 15-21-ന് സിങ് ജി ഹ്യൂ തിരിച്ചുപിടിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.

സോളാര്‍ കേസ്‌: ബിജു രാധാകൃഷ്‌ണനും സരിതയ്‌ക്കും മൂന്നുവര്‍ഷം തടവ്‌

സോളാര്‍ കേസില്‍ സരിത നായര്‍ക്കും ബിജു രാധാകൃഷ്‌ണനും പെരുമ്പാവൂര്‍ കോടതി മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. മുടിക്കല്‍ കുറുപ്പാലി വീട്ടില്‍ കെ.എം. സജാദ്‌ നല്‍കിയ പരാതിയിലാണ്‌ ശിക്ഷ വിധിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ കൂടുതല്‍ അനുഭവിക്കണം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ വിധി. കൂട്ടുപ്രതികളായ നടി ശാലു മേനോന്‍, മാതാവ്‌ കലാദേവി, കൊടുങ്ങല്ലൂര്‍ പുളിമുട്ടം മുണ്ടേങ്ങാട്ട്‌ വീട്ടില്‍ മണിമോന്‍ എന്നിവരെ വെറുതെ വിട്ടു. 2012 സെപ്‌റ്റംബര്‍ 12നാണ്‌ കേസിനാസ്‌പദമായ സംഭവം.

ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ പൂട്ടണമെന്ന് സുപ്രീംകോടതി; ഏപ്രില്‍ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം

ദേശീയപാതയ്ക്കരികിലെ മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി. നിലവിലുള്ള മദ്യശാലകള്‍ക്ക പുതിയ ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാമെന്നും കോടതി പറഞ്ഞു. ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപത്തെ 500 മീറ്റര്‍ രിധിയിലെ എല്ലാ മദ്യശാലകളും അടച്ചുപൂട്ടണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലൈസന്‍സോടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകള്‍ക്കും മാര്‍ച്ച് 31 വരെ ആയിരിക്കും പ്രവര്‍ത്തന കാലാവധി. ഏപ്രില്‍ ഒന്നു മുതല്‍ നിരോധനം നടപ്പാക്കണം […]

പ്രസിദ്ധ വയലിനിസ്റ്റ് ശിവപ്രസാദ് പി അന്തരിച്ചു

പ്രസിദ്ധ വയലിനിസ്റ്റ് കോഴിക്കോട് കരുവിശ്ശേരി പല്ലവിയില്‍ ശിവപ്രസാദ് പി (44) അന്തരിച്ചു. റിട്ട: കോടതി ശിരസ്തദാര്‍ സൂര്യനാരായണ നമ്പീശന്റെയും പരേതയായ പൂമംഗലത്ത് ആര്യാദേവിയുടെയും മകനാണ്. രാഘവന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, രാജാമണി, കൈതപ്രം തുടങ്ങിയ ഒട്ടനേകം പ്രമുഖ സംഗീത സംവിധായകര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. യേശുദാസ്, എസ് പി ബാലസുബ്രമണ്യം, ശങ്കര്‍ മഹാദേവന്‍, പി. ജാനകി, കെ.എസ് ചിത്ര തുടങ്ങിയ മുന്‍നിര ഗായകര്‍ക്കു വേണ്ടി വിദേശ രാജ്യങ്ങളില്‍ അടക്കം സ്റ്റേജ് പരിപാടികളില്‍ വായിച്ചിട്ടുണ്ട്. പല സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടിയും […]

ജമ്മു കശ്മീരിന് പരമാധികാരം നല്‍കാനാവില്ല: സുപ്രീംകോടതി

ഭരണഘടന അനുവദിച്ചു നല്‍കിയ ചില പ്രത്യേക അധികാരങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ ഒരു ഫെഡറല്‍ സംസ്ഥാനം എന്നതിനപ്പുറമുള്ള പരമാധികാരം കശ്മീരിനില്ലെന്ന് സുപ്രീംകോടതി. കശ്മീരില്‍ ജനങ്ങള്‍ ആദ്യാവസാനം ഇന്ത്യന്‍ പൗരന്‍മാരാണെന്നും ഇന്ത്യന്‍ ഭരണഘടനയെ അനുസരിച്ചാണ് അവര്‍ ജീവിക്കേണ്ടതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വന്തമായി ഭരണഘടനയുള്ള ഒരേ ഒരു സംസ്ഥാനമാണ് ജമ്മു കശ്മീര്‍. പണം തിരിച്ചടയ്ക്കാത്ത കടക്കാര്‍ക്കെതിരെ നേരത്തെ ബാങ്കുകള്‍ നടപടി സ്വീകരിച്ചപ്പോള്‍ സ്ഥിരം താമസക്കാരുടെ സ്വത്തിന് ജമ്മു-കശ്മീര്‍ ഭരണഘടന നല്‍കുന്ന […]

2 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

പിന്‍വലിച്ച 1.99 കോടി രൂപയുടെ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയ രണ്ട് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. റിസര്‍വ് ബാങ്കിന്റെ ബെംഗളൂരു ഓഫീസിലെ ഉദ്യോഗസ്ഥരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പഴയ നോട്ടുകള്‍ക്കു പകരം 1.99 കോടി രൂപയുടെ പുതിയ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കുകയായിരുന്നു. റിസര്‍വ് ബാങ്ക് നിശ്ചയിച്ചിരുന്ന പരിധി മറികടന്ന് വലിയ തുക ഇപ്രകാരം മാറ്റി നല്‍കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റ് സദാനന്ദ […]

ചെന്നൈ ടെസ്റ്റ്: ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചറി നേടിയ മൊയിന്‍ അലിയും അഞ്ച് റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സുമാണ് ക്രിസില്‍. മൊയിന്‍ അലി നേടിയ സെഞ്ച്വറിയാണ് സന്ദര്‍കരുടെ സ്‌കോറിങ്ങിന് കരുത്തായത്. ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 21 ല്‍ എത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിനേയും (10) കീറ്റണ്‍ ജെന്നിങ്‌സിനെയും (1) സന്ദര്‍ശകര്‍ക്ക് നഷ്ടമായി.

വിമാനത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന വിമാനത്തിന്റെ ഫസ്റ്റുലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നായകന്‍ പൃഥ്വിരാജ് സംവിധായകന്‍ പ്രദീപ് എം. നായര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് എറണാകുളം പ്രസ് ക്ലബില്‍ വെച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രദീപ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ക്രിസ്മസ് റിലീസുകള്‍ മാറ്റി വെയ്ക്കുകയും ചെയ്ത സാഹചര്യത്തെ നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ പൃഥ്വിരാജ് റിലീസ് തടസങ്ങള്‍ എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പറഞ്ഞു. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ചിത്രങ്ങള്‍ […]

ആക്‌സിസ് ബാങ്കില്‍ വീണ്ടും പരിശോധന, കണ്ടെത്തിയത് 20 വ്യജ അക്കൗണ്ടുകളും 60 കോടി രൂപയും

ആക്‌സിസ് ബാങ്കിന്റെ നോയിഡ ശാഖയില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 20 വ്യാജ കമ്പനികളുടെ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തി. ഡല്‍ഹിയെ ചാന്ദിനി ചൗക്കിലെ ശാഖയിലാണ് പരിശോധന നടത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ആക്‌സിസ് ബാങ്കില്‍ പരിശോധന നടത്തുന്നത്. നോട്ട് അസാധുവാക്കിയതിന് ശേഷം നവംബറില്‍ 25ന് നടത്തിയ പരിശോധനയില്‍ 44 വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നായി 100 കോടിയുടെ നിക്ഷേപം കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇത്തരത്തില്‍ മറ്റൊരു പരിശോധനയും വന്നിരിക്കുന്നത്. വിവിധ കമ്പനികളുടെ പേരിലുള്ള […]