ജാതിപ്പേരില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ല: പാര്‍വ്വതി

ജാതിപ്പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടി പാര്‍വ്വതി. തന്റെ പേര് പാര്‍വ്വതി എന്നാണെന്നും പാര്‍വ്വതി മേനോന്‍ എന്നറിയപ്പെടുന്ന നടി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി തെറ്റായ പേരിലാണ് താന്‍ അറിയപ്പെടുന്നത്. എന്നാല്‍ ഒരിക്കലും ജാതിപ്പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ദയവു ചെയ്ത് തന്റെ പേരിനൊപ്പം മേനോന്‍ ചേര്‍ക്കരുതെന്നും പാര്‍വ്വതി ആവശ്യപ്പെട്ടു. ഇക്കാര്യം മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും മനസ്സിലാക്കണമെന്നും പാര്‍വ്വതി പറഞ്ഞു. ഇവരുടെയെല്ലാം സഹായം ഇക്കാര്യത്തില്‍ തനിക്ക് വേണമെന്നും പാര്‍വതി പറഞ്ഞു. കോഴിക്കോട് ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് പാര്‍വ്വതി ഇക്കാര്യം വ്യക്തമാക്കിയത്.