പെഡല്‍ ചവിട്ടി ലാപ്‌ടോപ്പ് റീചാര്‍ജ് ചെയ്യാം

pedal-laptop-chargerപെഡൽ ചവുട്ടി ലാപ്‌ടോപ്പ് ചാർജ് ചെയ്യാവുന്ന സാങ്കേതികവിദ്യയുമായി അമേരിക്കൻ കമ്പനി. പെഡൽ ചവുട്ടി വൈദ്യുതി ഉൽപ്പാദിപ്പിച്ച ശേഷമാണ് ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നത്. സൈക്കിൾ പെഡലിൽ ചവിട്ടി 100 വാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന സാങ്കേതികവിദ്യയാണ് ഇത്.

അമേരിക്കൻ ഡിസൈൻ സ്ഥാപനമായ പെഡൽ പവർ ആണ് ബിഗ് റിഗ്, പെഡൽ ഗെന്നി എന്നീ രണ്ട് ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തെത്. കസേരയിൽ ഇരുന്ന് ചവിട്ടാൻ പാകത്തിൽ പെഡൽ അടങ്ങുന്ന ഭാഗമാണ് പെഡൽ ഗെന്നി. പൂർണ്ണമായും സ്റ്റീലിൽ നിർമ്മിച്ച ഉപകരണത്തിന്റെ മുകളിലുള്ള സംവിധാനമാണ് ബിഗ് റിഗ്. കസേരയും മേശയും അടങ്ങിയ ഭാഗമാണ് ബിഗ് റിഗ് എന്നറിയപ്പെടുന്നത്.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ശരാശരി 100 വാട്ട് വൈദ്യുതി വരെ ഇതുപയോഗിച്ച് ഉൽപാദിപ്പിക്കാൻ കഴിയുമെന്നു കമ്പനി അധികൃതർ വ്യക്തമാക്കി. പൂർണമായും സൈക്കിളിന്റെ സാങ്കേതിക വിദ്യയാണ് യന്ത്രം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

Pedal Jeanie is a rechargeable battery-powered pedalboard.  This amazing pedalboard supports 9v, and 12v connections under the pedalboard, and with an optional  DC conversion cable you can use 15v, 18v and 24v pedals as well.

Facebook Comments