ഫിഫയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരണം: പീറ്റര്‍ ഷില്‍ട്ടണ്‍

ഫിഫയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഴിമതികള്‍ പൂര്‍ണമായി പുറത്തുകൊണ്ടുവരണമെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം പീറ്റര്‍ ഷില്‍ട്ടണ്‍. യു.എന്‍. കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഷില്‍ട്ടണ്‍. ഫിഫയിലെ അഴിമതിയെ കുറിച്ച് മിഷേല്‍ പ്ലാറ്റിനി അടക്കമുള്ളവര്‍ മൗനം പാലിക്കുകയാണ്. ഇത് നിര്‍ഭാഗ്യകരമാണ്-ഷില്‍ട്ടണ്‍ പറഞ്ഞു.

അണ്ടര്‍-17 ലോകകപ്പ് ഇന്ത്യന്‍ ഫുട്‌ബോളിന് ലഭിച്ച ഒരു കനകാവസരമാണ്. ഫിഫയുടെ ഇത്തരം നടപടികള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കും-ഷില്‍ട്ടണ്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ വന്നു കണ്ട മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.