മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല: കൊല്ലത്തേത് സ്വകാര്യ ചടങ്ങെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ആര്‍.ശങ്കറിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയെ ഒഴിവാക്കിയ വിഷയം കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴായിരുന്നു മറുപടി.

കൊല്ലത്തേത് സ്വകാര്യചടങ്ങ് മാത്രമാണ്. ചടങ്ങില്‍ പങ്കെടുക്കേണ്ടവരെ തീരുമാനിക്കേണ്ടത് സംഘാടകര്‍ മാത്രമാണ്. പ്രോട്ടോക്കോള്‍ വിഷയങങളില്‍മാത്രമാണ് പി.എം.ഒ ഇടപെടാറെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം കൊല്ലത്തേത് സ്വകാര്യ ചടങ്ങെന്ന വാദം തെറ്റെന്ന് കെ.സി വേണുഗോപാല്‍ ലോക്‌സഭയില്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതിലൂടെ കേരളത്തിലെ ജനങ്ങളെ അപമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.

മുഖ്യമന്ത്രിയ ഒഴിവാക്കിയ തീരുമാനം എസ്.എന്‍.ഡി.പിയുടേത് മാത്രമാണെന്നും മുഖ്യമന്ത്രിയെ ക്ഷണിച്ചതും വേണ്ടെന്ന് വെച്ചതും എസ്.എന്‍.ഡി.പി. തന്നെയാണെന്നും രാജ്‌നാഥ് സിങ് പ്രതികരിച്ചു.

Facebook Comments