മൊബൈലില്‍ മലയാളം വായിക്കാന്‍ ഒരു എളുപ്പ വഴി.

മിക്ക മൊബൈലുകളിലും ഇന്റര്‍നെറ്റ് ബ്രൌസിംഗ് സപ്പോര്‍ട്ട് ചെയുന്നവയാണ് എന്നാല്‍ മലയാളം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യാറില്ല. മലയാളം നെറ്റില്‍ സജീവമായ ഇക്കാലത്ത്, മൊബൈല്‍ വഴി ഫെയ്‌സ്ബുക്ക്, ജിമെയില്‍, ബ്ലോഗുകള്‍ എന്നിവയിലെ പല പോസ്റ്റുകളും നമുക്ക് വായിക്കാന്‍ സാധ്യമല്ലാതെ വരുന്നു. ഇതിനൊരു പോംവഴിയാണീ പോസ്റ്റ്. ഇതിനു മുന്‍പ് പലരും ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടാകും, പുതിയവര്‍ക്ക് വേണ്ടി ഒന്ന് കൂടി പറയുന്നതാണ്..

ആദ്യമായി നിങ്ങളുടെ മൊബൈൽ ഫോണിൽ ഒപെര മിനി (opera mini) ഇൻസ്റ്റോൾ ചെയ്യുക,സോഫ്റ്റ്‌വെയർ ഡൌണ്‍ലചെയ്യാൻ ഈ ലിങ്കിൽ

ക്ലിക്ക് ചെയ്യുക. http://www.opera.com/mobile

ഒപെര മിനി ബ്രൌസർ ഇൻസ്റ്റോൾ ചെയ്തിട്ടുള്ളവർ ഇനി പറയുന്നവ മാത്രം ചെയ്‌താൽ മതി.

 

  1. ഒപെര റണ്‍ ചെയ്യുക.
  2. അഡ്രസ് ബാറില്‍ about:config എന്ന് ടൈപ് ചെയ്ത്, എന്റര്‍ ചെയ്യണം. ഓപ്ഷൻ ഒന്നും വന്നില്ലെങ്കിൽ അഡ്രസ്‌ ബാറിൽ opera:config എന്ന് ടൈപ്പ് ചെയ്യുക.
  3. ഇനി ഈ പേജിന്റെ ഏറ്റവും താഴേക്ക് സ്‌ക്രോള്‍ ചെയ്യണം. അപ്പോള്‍ Use bitmap fonts for complex scripts എന്ന ഓപ്ഷൻ കാണാം അവിട No എന്ന് മാറ്റി Yes എന്നാക്കുക ഇനി സേവ് ചെയ്തു ബ്രൌസർ ഒന്ന് ക്ലോസ് ചെയ്തു ഓപ്പണ്‍ ചെയ്യുക ഇനി നിങ്ങള ഫോണിലും മലയാളം വായിക്കാൻ കഴിയും

read-malayalam-in-mobile

ആദ്യമായി ഇമിഴി തന്നെ ആയിക്കോട്ടെ… www.emizhi.com

 

note: എല്ലാ മൊബൈലിലും ഈ സൂത്ര ഫലിക്കണം എന്നില്ല. നിങ്ങളുട അഭിപ്രായങ്ങളും നിർദേശങ്ങളും ഒരു കമന്റ്‌ ആയി രേഖപ്പെടുത്തുക.

Facebook Comments