ശബരിമലയില്‍ 20 ലക്ഷം രൂപ വേസ്റ്റ് ബോക്‌സില്‍ കടത്താന്‍ ശ്രമിച്ചു

ശബരിമലയില്‍ വന്‍മോഷണ ശ്രമം. 20 ലക്ഷം രൂപ കടത്താനുള്ള ശ്രമമാണ് ദേവസ്വം ഗാര്‍ഡുമാര്‍ പിടികൂടിയത്. ഭണ്ഡാരം ജീവനക്കാരാണ് മോഷണശ്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ഇരുപത് കെട്ടുകള്‍ വേസ്റ്റ് ബോക്‌സില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഗാര്‍ഡുമാര്‍ പിടികൂടുകയായിരുന്നു. പിടികൂടിയ പണം ഇപ്പോള്‍ എക്‌സിക്ക്യൂട്ടീവ് ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതേസമയം സംഭവം ഇതുവരെ പോലീസില്‍ അറിയിച്ചിട്ടില്ല. സംഭവം മൂടിവെച്ച് ദേവസ്വം ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായും സംശയിക്കപ്പെടുന്നുണ്ട്. അങ്ങനയെങ്കില്‍ ഇത്തരത്തില്‍ വലിയൊരു കൊള്ള ശബരിമലയില്‍ നടക്കുന്നതിനുള്ള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

Facebook Comments